കടലില്‍ കാണാതായ യുവാവിനെ മൂന്നാം ദിവസവും കണ്ടെത്തിയില്ല; തിരച്ചിലിന് കൂടുതല്‍ ബോട്ടുകള്‍
Sep 19, 2016, 11:18 IST
കാസര്‍കോട്: (www.kasargodvartha.com 19/09/2016) സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പ്പെട്ട് കടലില്‍ കാണാതായ യുവാവിനെ മൂന്നാം ദിവസവും കണ്ടെത്തിയില്ല. ശനിയാഴ്ച വൈകുന്നേരം നെല്ലിക്കുന്ന് ബീച്ചില്‍ കുളിക്കുന്നതിനിടെ കാണാതായ നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്തെ രാമകൃഷ്ണന്-നിര്‍മല ദമ്പതികളുടെ മകന് ഉണ്ണി(20)ക്കുവേണ്ടി നടത്തിയ തിരച്ചില്‍ ഇതുവരെ ഫലം കണ്ടിട്ടില്ല.
തിങ്കളാഴ്ചയും തിരച്ചില്‍ തുടരുകയാണ്. കോസ്റ്റല്‍ പോലീസിന്റെ രണ്ടു ബോട്ടുകളും ഫിഷറീസിന്റെ പ്രത്യേക ബോട്ടും നാട്ടുകാരുടെ രണ്ടു തോണികളുമാണ് ഞായറാഴ്ച രാത്രി വൈകും വരെയും തിരച്ചില്‍ നടത്തിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ കോസ്റ്റല്‍ ഗാര്‍ഡിന്റെ ബോട്ടുകളും കടലില്‍ ഇറങ്ങിയിട്ടുണ്ട്. കടലിലെ പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്.
Related News:
നെല്ലിക്കുന്ന് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കടലില്‍ കാണാതായി
കടലില്‍ കാണാതായ യുവാവിനെ കണ്ടെത്താന്‍ കോസ്റ്റല്‍ പോലീസിന്റെ ബോട്ടുകളും ഫിഷറീസിന്റെ പ്രത്യേക ബോട്ടും തിരച്ചില്‍ തുടങ്ങി; തോണികളില്‍ നാട്ടുകാരും കടലിലിറങ്ങി
Keywords: Kasaragod, Boat, Missing, Nellikunnu, Coastal Guard, Sea, Weather, Light House, Beach.