ഒരു മാസത്തെ ദുരിതത്തിന് അറുതി; കടൽക്കൊള്ളക്കാർ വിട്ടയച്ച 10 കപ്പൽ ജീവനക്കാർ നാട്ടിലേക്ക്
-
ജീവനക്കാരെ ഒരു മാസം മുൻപാണ് കടൽക്കൊള്ളക്കാർ റാഞ്ചിയത്.
-
കാസർകോട് സ്വദേശി രജീന്ദ്രൻ ഭാർഗവനും കൂട്ടത്തിലുണ്ട്.
-
എം.ടി. വിറ്റോ റിവർ കപ്പലിലെ ജീവനക്കാരാണ് മോചിതരായത്.
-
രാജ്മോഹൻ ഉണ്ണിത്താൻ വിഷയം പാർലമെന്റിൽ ഉന്നയിച്ചു.
-
എംബസി മുഖാന്തിരമുള്ള ഇടപെടൽ രക്ഷാപ്രവർത്തനത്തിന് സഹായകമായി.
കാസർകോട്: (KasargodVartha) ഒരു മാസം മുൻപ് കടൽക്കൊള്ളക്കാർ റാഞ്ചിയ പത്ത് കപ്പൽ ജീവനക്കാരെ മോചിപ്പിച്ചു. ഇവർ ബുധനാഴ്ച മുംബൈയിൽ എത്തുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. വാർത്താക്കുറിപ്പിൽ അറിയിച്ചു. കാസർകോട് തച്ചങ്ങാട് കോട്ടപ്പാറ സ്വദേശി രജീന്ദ്രൻ ഭാർഗവൻ ഉൾപ്പെടെ പത്ത് ഇന്ത്യക്കാരെയാണ് മോചിപ്പിച്ചത്. ഈ വിഷയത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്ര സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ മാസം 17-ന് ദക്ഷിണാഫ്രിക്കയിലെ ലോമിന തുറമുഖത്തുനിന്ന് ബിറ്റുമിനുമായി പോകുകയായിരുന്ന 'എം.ടി. വിറ്റോ റിവർ' എന്ന കപ്പലിലെ ജീവനക്കാരെയാണ് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. ജീവനക്കാരെ റാഞ്ചിയ വിവരം കപ്പൽ കമ്പനി അധികൃതരാണ് ബന്ധുക്കളെ അറിയിച്ചത്. കാണാതായവരിൽ കാസർകോട്, കൊച്ചി സ്വദേശികളടക്കം 7 ഇന്ത്യക്കാരുണ്ടായിരുന്നു. ടോഗോയിൽ നിന്ന് കാമറൂണിലേക്ക് പോകുമ്പോഴാണ് കപ്പൽ റാഞ്ചിയത്.
ഈ വിഷയം രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പാർലമെന്റിൽ ശൂന്യവേളയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഗർഭിണിയായ ഭാര്യയടക്കമുള്ള രജീന്ദ്രന്റെ മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ ദുരിതവും എംപി സഭയിൽ അവതരിപ്പിച്ചു. ജീവനക്കാരെ കണ്ടെത്താനും രക്ഷപ്പെടുത്താനും അടിയന്തര നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുശേഷം എംബസി മുഖാന്തിരം നടത്തിയ ശക്തമായ ഇടപെടലിനെ തുടർന്നാണ് ജീവനക്കാരുടെ മോചനം സാധ്യമായത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായങ്ങളും താഴെ രേഖപ്പെടുത്തുക.
Article Summary: Ten Indian seafarers, including one from Kasaragod, were released by pirates after a month-long ordeal. They are expected to arrive in Mumbai on Wednesday, thanks to the efforts of MP Rajmohan Unnithan, who strongly criticized the central government's initial response.
Hashtags: #KeralaNews #IndiaNews #Pirates #Seafarers #Release #RajmohanUnnithan