കാലവര്‍ഷം: കടലാക്രമണം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം
Jul 27, 2019, 21:04 IST
കാസര്‍കോട്:(www.kasargodvartha.com 27/07/2019) വലിയപറമ്പ് ദ്വീപില്‍ ഉള്‍പ്പടെ ജില്ലയുടെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. കടലാക്രമണത്തെ തുടര്‍ന്ന് തീരദേശവാസികള്‍ ഭീതിയിലാണ്. ജലസേചന വകുപ്പ് കടല്‍ഭിത്തി നിര്‍മാണത്തിന് സത്വരനടപടികള്‍ സ്വീകരിക്കണം.
89.20 കിലോമീറ്ററാണ് ജില്ലയുടെ തീരത്തിന്റെ ദൈര്‍ഘ്യം. ഇതില്‍ 64.60 കിലോമീറ്ററില്‍ സംരക്ഷണ പ്രവര്‍ത്തനം ഇനിയും ആവശ്യമാണ്. തീര സംരക്ഷണത്തിനുള്ള ബദല്‍ സാധ്യതകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണം. നിലവില്‍ രൂക്ഷമായ കാലാക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ തീര സംരക്ഷണത്തിന് അടിയന്തരമായി രൂപരേഖ തയ്യാറാക്കണം എന്നാവശ്യപ്പെട്ടു. കടലാക്രമണം ജനജീവിതത്തെ ബാധിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍ എന്നിവരാണ് വിഷയം ഉന്നയിച്ചത്. എഡിഎം എന്‍ ദേവീദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, എംപി യുടെ പ്രതിനിധി എ ഗോവിന്ദന്‍ നായര്‍, നഗരസഭ ചെയര്‍മാന്മാരായ വി വി രമേശന്‍, കെ പി ജയരാജന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ എ ജലീല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജില്ലാ പ്ലാനീംഗ് ഓഫീസര്‍ എസ് സത്യപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Sea attack, Sea attack: Take necessary action