സാമ്പത്തിക സംവരണം: പി കരുണാകരന്‍ എം പിയുടെ ഓഫീസിലേക്ക് എസ് ഡി പി ഐ മാര്‍ച്ച് നടത്തി; മുന്നാക്കക്കാര്‍ക്ക് കൈ പൊക്കിയവര്‍ ഭരണഘടനയെ അട്ടിമറിച്ചുവെന്ന് ജലീല്‍ നിലാമ്പ്ര
Jan 17, 2019, 19:45 IST
കാസര്‍കോട്: (www.kasargodvartha.com 17.01.2019) സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ പാര്‍ലമെന്റില്‍ വോട്ട് ചെയ്ത് പിന്നാക്കക്കാരെ വഞ്ചിച്ചവര്‍ രാജ്യത്തിന്റെ ഭരണ ഘടനയെയാണ് അട്ടിമറിച്ചതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ജലീല്‍ നീലാമ്പ്ര പറഞ്ഞു. എസ് ഡി പി ഐ ജില്ലാ കമ്മിറ്റി പി കരുണാകരന്‍ എം പിയുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണമെന്നത് പട്ടിണി നിര്‍മ്മാര്‍ജനത്തിനുള്ളതല്ല, പകരം അധികാരത്തിലുള്ള പങ്കാളിത്തമാണ്. മണ്ഡല്‍ കമ്മീഷന്‍ അട്ടിമറിച്ച അതേ സവര്‍ണ വിഭാഗമാണ് ഇപ്പോള്‍ പിന്നാക്കക്കാരെ അധികാരത്തില്‍ നിന്നും അകറ്റാന്‍ വേണ്ടി ഗൂഢാലോചന നടത്തിയത്. ബി ജെ പി യോടൊപ്പം ഇടത്- വലത് മുന്നണികള്‍ ചേര്‍ന്ന് വോട്ട് ചെയ്തത് ഗൗരവത്തോടെയാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗവണ്‍മെന്റ് കോളേജ് പരിസത്ത് നിന്നും ആരംഭിച്ച മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം, വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, ജനറല്‍ സെക്രട്ടറി ഷരീഫ് പടന്ന ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അന്‍സര്‍ ഹൊസങ്കടി, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഷൗക്കത്തലി തൈക്കടപുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് എം.പി ഓഫീസിന്റെ കവാടത്തില്‍ പോലീസ് തടഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, SDPI, SDPI march to MP's office
< !- START disable copy paste -->