സാമ്പത്തിക നയങ്ങള്‍ക്കെതിരെ എസ് ഡി പി ഐ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി
Sep 27, 2019, 18:31 IST
കാസര്‍കോട്: (www.kasargodvartha.com 27.09.2019) സംഘി ധനശാസ്ത്രം ജനങ്ങളെ വിഢികളാക്കുകയാണെന്നും രാജ്യത്ത് വരാനിരിക്കുന്നത് കൊടിയ ദാരിദ്ര്യവും തകര്‍ച്ചയുമാണെന്ന് ആരോപിച്ചും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ) ജില്ലയില്‍ നാല് മണ്ഡലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി.
'സാമ്പത്തിക നീതിക്കായ് പെരുതുക' എന്ന മുദ്രാവാക്യത്തില്‍ സംസ്ഥാനവ്യാപകമായി നടത്തിയ ധര്‍ണയുടെ ഭാഗമായാണ് ജില്ലയിലും ധര്‍ണ നടത്തിയത്.
കാസര്‍കോട് മണ്ഡലത്തില്‍ ഹെഡ്‌പോസ്‌േറ്റാഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാമും ഉദുമ മണ്ഡലം കമ്മിറ്റി ചട്ടഞ്ചാലില്‍ നടത്തിയ പോസ്‌റ്റോഫീസ് ധര്‍ണ ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫയും ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് മണ്ഡലം ധര്‍ണ എസ് ഡി ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശേരിയും തൃക്കരിപ്പൂര്‍ മണ്ഡലം ധര്‍ണ നീലേശ്വരത്ത് ജില്ലാ ട്രഷറര്‍ ഡോ. സി ടി സുലൈമാനും ഉദ്ഘാടനം ചെയ്തു.
റഹ് മാന്‍ കൂളിയങ്കാല്‍, മൂസ ഈച്ചിലിങ്കാല്‍, ഫൈസല്‍ കോളിയടുക്കം, സാജിദ് ഉദുമ, സകരിയ്യ കുന്നില്‍, ഗഫൂര്‍ നായന്മാര്‍മൂല, ഷൗക്കത്തലി തൈക്കടപ്പുറം എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Keywords: Kerala, news, kasaragod, SDPI, Dharna, Government, Office, Kanhangad, Trikaripur, Udma, SDPI conducted dharna in front of central government offices