കൈവരിയില്ലാത്ത പാലത്തിലൂടെ പോവുകയായിരുന്ന സ്‌കൂട്ടര്‍ പുഴയിലേക്ക് മറിഞ്ഞു; യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അപകടം നടന്നത് രണ്ടു വര്‍ഷം മുമ്പ് എസ് ഐ ഒഴുക്കില്‍പെട്ട് മരിച്ച സ്ഥലത്ത്
Aug 29, 2017, 20:13 IST
ആദൂര്‍: (www.kasargodvartha.com 29.08.2017) കര്‍ണാടക- കേരള അതിര്‍ത്തി പങ്കിടുന്ന പള്ളത്തൂര്‍ പാലത്തിലൂടെ പോവുകയായിരുന്ന യാത്രക്കാരന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പുഴയിലേക്ക് മറിഞ്ഞു. യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. രണ്ടു വര്‍ഷം മുമ്പ് കുമ്പള പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐയായിരുന്ന മുള്ളേരിയയിലെ നാരായണ നായ്ക്ക് ഒഴുക്കില്‍പെട്ട് മരിച്ച അതേസ്ഥലത്താണ് വീണ്ടും അപകടമുണ്ടായത്.
കൈവരിയില്ലാത്ത പാലത്തില്‍ അപകടം പതിവായി മാറിയിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാലം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പലതവണ നിവേദനം നല്‍കിയെങ്കിലും നടപടി ഇന്നും കടലാസിലൊതുങ്ങുകയാണ്. മഴക്കാലമായാല്‍ പുഴവെള്ളം പാലം കവിഞ്ഞൊഴുകുന്നതിനാല്‍ കാല്‍നടയാത്ര പോലും അപകടഭീഷണിയുയര്‍ത്തുന്നു. നിരവധി യാത്രക്കാരാണ് ഈ പാലത്തെ മറുകര താണ്ടാന്‍ ആശ്രയിക്കുന്നത്.
കൈവരിയില്ലാത്തത് കൊണ്ട് ഏതുസമയത്തും പുഴയിലേക്ക് വീണ് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. പാലത്തിന്റെ അടിയില്‍ വെള്ളമൊഴുകിപ്പോകുന്നതിന് ചെറിയ ഹോളുകള്‍ മാത്രമാണുള്ളത്. മരങ്ങളും മറ്റും ഒഴുകി വന്ന് ഇവ അടയുന്നതോടെ പലപ്പോഴും പുഴ കരകവിഞ്ഞൊഴുകുന്നതായി ആദൂര്‍ എസ് ഐ പ്രശോഭ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പുതിയ പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പരാതിയുയരുമ്പോഴും പഞ്ചായത്തോ ബന്ധപ്പെട്ട അധികാരികളോ ഇതൊന്നും ചെവികൊള്ളുന്നില്ലെന്നാണ് ആക്ഷേപം. അധികാരികള്‍ ഇനിയെങ്കിലും ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് എസ്എസ്എഫ് ബദിയടുക്ക ഡിവിഷന്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു. പുഴയില്‍ വീണ സ്‌കൂട്ടര്‍ കണ്ടെത്തുന്നതിനായി ആദൂര്‍ പോലീസും നാട്ടുകാരും നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Adoor, Accident, Scooter, Scooter accident in Pallathur bridge