ജലസേചനത്തിന്റെ പുതിയ രീതികള്‍ അവതരിപ്പിച്ച് ശാസ്ത്രജ്ഞര്‍
Oct 2, 2019, 18:48 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2019) കൃഷിയിടങ്ങളില്‍ ജലം എങ്ങനെ കുറഞ്ഞ അളവില്‍ കാര്യക്ഷമമായി പ്രയോഗിക്കാം എന്ന് കര്‍ഷകര്‍ക്ക് കൃത്യമായ അവബോധം നല്‍കുന്നതിന് ശാസ്ത്രജ്ഞര്‍ വിവിധയിടങ്ങളില്‍ നിന്നുമെത്തിയ കര്‍ഷകരുമായി സംവദിച്ചു. അശാസ്ത്രീയ ജലസേചന പ്രവണതകള്‍ ജലചൂഷണത്തിന് എങ്ങനെ വഴിയൊരുക്കുന്നുവെന്നും ഇതിനെ പ്രായോഗികമായി എങ്ങനെ തടയാമെന്നും വിശദീകരിക്കുന്നതിനായി കര്‍ഷകര്‍ക്ക് വേണ്ടി സെമിനാറുകള്‍ നടത്തി.
ചെലവു കുറഞ്ഞ ജല വിനിയോഗ രീതികളെ കുറിച്ചും റീചാര്‍ജിങ് പ്രവര്‍ത്തനങ്ങളെ കുറിച്ചും സിപിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ സി മാത്യു ക്ലാസെടുത്തു. ജലസംഭരണികളുടെ മാനേജ്‌മെന്റ്, സുസ്ഥിരമായ വിള ഉത്പാദനത്തിനു വേണ്ടിയുള്ള ചെറുകിട ജലസേചന രീതികള്‍ എന്ന വിഷയത്തില്‍ പടന്നക്കാട് കാര്‍ഷിക കോളേജ് പ്രൊഫസര്‍ ഡോ. അബ്ദുല്‍ ഹക്കീം ക്ലാസെടുത്തു. വിവിധ കാലാവസ്ഥകളെ അതിജീവിച്ച് വിള ഉത്പാദനം നടത്തുന്നതിനെ കുറിച്ച് സിപിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി സുബ്രഹ്മണ്യും, കാസര്‍കോടന്‍ പരിപ്രേക്ഷ്യത്തില്‍ ചെറുകിട ജലസേചന വിദ്യകളെ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി തമ്പാനും ക്ലാസെടുത്തു.ക്ലാസുകള്‍ക്ക് ശേഷം കര്‍ഷകര്‍ സിപിസിആര്‍ഐ ക്യാമ്പസില്‍ വിവിധയിടങ്ങളിലായി ഒരുക്കിയിട്ടുള്ള ജലവിനിയോഗ-റീചാര്‍ജിങ് പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ടു മനസ്സിലാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Scientists new way found for Irrigation
< !- START disable copy paste -->