സംസ്ഥാന ശാസ്ത്ര പരിചയമേളയില്‍ ഒന്നാംസ്ഥാനം നേടി സഹോദരിമാരായ ആദിത്യയും ആര്യനന്ദയും
Nov 27, 2017, 19:09 IST
നീലേശ്വരം: (www.kasargodvartha.com 27.11.2017) കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രപരിചയ മേളയില്‍ ഒന്നാംസ്ഥാനം നേടിയ ആദിത്യയും സഹോദരി ആര്യനന്ദയും നാടിന്റെ പ്രശംസ പിടിച്ചുപറ്റി. കക്കാട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനി കെ ആദിത്യയും, അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ആര്യനന്ദയുമാണ് മെറ്റല്‍ എന്‍ഗ്രേവിംഗില്‍ എ ഗ്രേഡോടു കൂടി ഒന്നാംസ്ഥാനം നേടി അഭിമാനമായത്.
28 പേര്‍ വീതമുള്ള മത്സരാര്‍ത്ഥികളില്‍ നിന്നുമാണ് ഇരുവരും ഒന്നാംസ്ഥാനം നേടിയത്. കഴിഞ്ഞ മൂന്ന് തവണയും സംസ്ഥാന സ്‌കൂള്‍ പ്രവര്‍ത്തി പരിചയ മേളയില്‍ ആദിത്യ സമ്മാനം നേടിയിരുന്നു. ആര്യനന്ദ ഇതാദ്യമായാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുന്നത്. ബങ്കളം ദിവ്യംപാറയിലെ കെ അശോകന്‍ - സി രജനി ദമ്പതികളുടെ മക്കളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Science, Science fest; Adithya-Adithya got first prize