സ്‌കൂള്‍ കുത്തിത്തുറന്ന് പണവും മൊബൈലുകളും കവര്‍ന്ന വിരുതന്‍ പിടിയില്‍
Jun 17, 2017, 12:12 IST
വിദ്യാനഗര്‍: (www.kasargodvartha.com 17.06.2017) സ്‌കൂള്‍ കുത്തിത്തുറന്ന് പണവും മൊബൈലുകളും കവര്‍ന്ന വിരുതന്‍ പിടിയില്‍. വിദ്യാനഗര്‍ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഓഫീസ് മുറിയും സ്റ്റാഫ് മുറിയും കുത്തിത്തുറന്ന് 6,840 രൂപയും 15 മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത കര്‍ണാടക കൊക്കാറ ശാന്തിബേട്ടു നെല്ലിയാടി സ്വദേശിയും മഞ്ചേശ്വരത്ത് കുഞ്ചത്തൂര്‍ മാടയില്‍ താമസക്കാരനുമായ അഷ്‌റഫ് (30) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിന് വൈകിട്ട് അഞ്ചു മണിക്കും രാത്രി 8.30 മണിക്കും ഇടയിലുള്ള സമയത്താണ് സ്‌കൂളില്‍ കവര്‍ച്ച നടന്നത്. സ്‌കൂളിലെ അലമാരകള്‍ തകര്‍ത്താണ് അതില്‍ വെച്ചിരുന്ന സാധനങ്ങള്‍ കവര്‍ന്നത്. പ്രതിയെ വെള്ളിയാഴ്ച രാത്രി 10.45 മണിയോടെ വിദ്യാനഗറില്‍ വെച്ച് സി.ഐ ബാബു പെരിങ്ങോത്തും സംഘവും അറസ്റ്റു ചെയ്തത്. ഇയാളെ ശനിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Police, arrest, Robbery, case, Investigation, complaint, school, School Robbery; accused arrested
Keywords: Kasaragod, Kerala, Police, arrest, Robbery, case, Investigation, complaint, school, School Robbery; accused arrested