കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; ദുരന്തം ഒഴിവായി
Aug 8, 2019, 11:53 IST
കുണ്ടംകുഴി: (www.kasargodvartha.com 08.08.2019) നിറയെ കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. മുന്നാട് പുത്യയില്‍ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. ഡ്രൈവര്‍ വാഹനം പെട്ടെന്ന് നിര്‍ത്തിയതിനാല്‍ അപകടം സംഭവിച്ചില്ല. കുട്ടികളെ മറ്റൊരു ബസില്‍ സ്‌കൂളിലെത്തിച്ചു.
പിറകു വശത്തെ ടയറുകളില്‍ ഒന്നിന്റെ ബോള്‍ട്ട് മുറിഞ്ഞതിനെ തുടര്‍ന്ന് ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. പിറകിലെ ചക്രം പഞ്ചറാവുകയും ചെയ്തു. എട്ടു വര്‍ഷം പഴക്കമുള്ള ബസാണിത്. സ്‌കൂളിലെ വാഹനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താറുണ്ടെന്നും കേടുപാടുകള്‍ പരിഹരിക്കാറുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kundamkuzhi, School-Bus, School bus's tyre busted
< !- START disable copy paste -->