അമിതവേഗതയിലെത്തിയ സ്‌കാനിയ ബസ് ബൈക്കിലും കാറുകളിലുമിടിച്ചു; എയര്‍പോര്‍ട്ടില്‍ പോവുകയായിരുന്ന കുടുംബത്തിനടക്കം 8 പേര്‍ക്ക് പരിക്ക്
Sep 22, 2018, 20:19 IST
കുമ്പള: (www.kasargodvartha.com 22.09.2018) അമിതവേഗതയിലെത്തിയ സ്‌കാനിയ ബസ് ബൈക്കിലും ആഡംബര കാറിലും ആള്‍ട്ടോ കാറിലുമിടിച്ച് എയര്‍പോര്‍ട്ടില്‍ പോവുകയായിരുന്ന കുടുംബത്തിനടക്കം 8 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച അഞ്ചു മണിയോടെ ബന്തിയോട് മള്ളങ്കൈയില്‍ വെച്ചാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്‌കാനിയ കെ എസ് ആര്‍ ടി സി ബസാണ് അപകടം വരുത്തിയത്.
ആദ്യം ഒരു ബൈക്കിലിടിച്ച ശേഷം ബസ് ആള്‍ട്ടോ കാറിലും ഇതിനു ശേഷം ആഡംബര കാറില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന ബന്തിയോട് സ്വദേശികളായ അറഫാത്ത് (20), ഫൈറൂസ് (22), ആള്‍ട്ടോ കാറിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശികളായ സന്ധ്യ (30), സനൂപ് (26), സന്ദീപ് (28), ആഡംബര കാറിലുണ്ടായിരുന്ന പൈവളിഗെയിലെ ആഷിഖ് (25), സുബൈദ (32), അസ്മ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബന്തിയോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ മംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
മംഗളൂരുവിലെ എയര്‍പോര്‍ട്ടിലേക്ക് യാത്രക്കാരനെ കൊണ്ടുവിടാന്‍ പോവുകയായിരുന്നു കണ്ണൂര്‍ സ്വദേശികള്‍. സ്‌കാനിയ ബസ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്ത് വന്നതോടെ അല്‍പനേരം സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Airport, Accident, Bandiyod, Bus-accident, Car, Bike, Injured, hospital, Scania bus hits Bike and two cars; 8 injured
< !- START disable copy paste -->