city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ടികജാതി - പട്ടിക വര്‍ഗ വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ് വിവാദമാകുന്നു

കാസര്‍കോട്: (www.kasargodvartha.com 17/08/2017) പട്ടികജാതി - പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി പി കെ ജയലക്ഷ്മി നടത്തിയ ഉത്തരവ് കാറ്റില്‍ പറത്തി എല്‍ ഡി എഫ് സര്‍ക്കാര്‍ പുതിയ ജീവനക്കാരെ നിയമിച്ച ഉത്തരവ് വിവാദമാകുന്നു. യു ഡി എഫ് സര്‍ക്കാര്‍ നടത്തിയ നിയമന കാലാവധി നവംബര്‍ 30ന് അവസാനിക്കുന്നതുവരെ കാത്തു നില്‍ക്കാതെയാണ് പുതിയ നടപടി.

പട്ടികജാതി - പട്ടിക വര്‍ഗ വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ് വിവാദമാകുന്നു

ഇതു ചോദ്യം ചെയ്തു കൊണ്ട് തൊഴിലാളികള്‍ കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്നും അനുകൂല ഉത്തരവുണ്ടായിട്ടും കാസര്‍കോട് മാത്രം 15 പുതിയ നിയമനങ്ങളാണ് നടത്തിയതെന്നും പിരിച്ചുവിട്ടവരെ ആരേയും തിരിച്ചെടുത്തില്ലെന്നും തൊഴിലാളികള്‍ അറിയിച്ചു. തിരിച്ചെടുക്കാന്‍ കോടതി പുറപ്പെടുവിപ്പിച്ച ഉത്തരവ് അധികൃതരെ കാണിച്ചപ്പോള്‍ പുച്ഛിച്ചു തള്ളുകയായിരുന്നു.

ഗത്യന്തരമില്ലാതെ തൊഴിലാളികള്‍ കാസര്‍കോട് കലക്ട്രേറ്റില്‍ ധര്‍ണാ സമരം സംഘടിപ്പിച്ചു. സമരം നടക്കുന്നതിനിടയിലാണ് ഇടതുപക്ഷ അനുഭാവികളായ 15ല്‍പരം ജീവനക്കാരെ പുതുതായി നിയമിക്കുന്നതെന്ന് പിരിച്ചുവിട്ടവര്‍ ആരോപിക്കുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നു മാത്രം 88ല്‍പ്പരം പ്രമോട്ടര്‍മാരെയാണ് ഇടതു സര്‍ക്കാര്‍ പിരിച്ചുവിട്ടത്. പുതുതായി തെരെഞ്ഞെടുത്തവര്‍ പ്രവര്‍ത്തന പരിചയമില്ലാത്തവരാണെന്നും, പിന്നോക്ക വിഭാഗങ്ങള്‍ക്ക് സഹായം എത്തിച്ചുകൊടുക്കാന്‍ പര്യാപ്തമുള്ളവരല്ലെന്നും ആക്ഷേപമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Employees, Strike, LDF, UDF, SC - ST, Government.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia