ഞാന്‍ ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ല, പരാതിക്കാരന്‍ തെറ്റിദ്ധരിച്ചു; താന്‍ എഴുതിയതും പറഞ്ഞതും അവര്‍ണനു വേണ്ടിയെന്നും തിരകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം
Oct 16, 2018, 16:29 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 16/10/2018) തനിക്കെതിരെയുള്ള ആരോപണം പരാതിക്കാരന്റെ തെറ്റിദ്ധാരണ മൂലമാണെന്നും താന്‍ എഴുതിയതും പറഞ്ഞതും അവര്‍ണന് വേണ്ടിയാണെന്നും പ്രശസ്ത തിരകഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് ഏച്ചിക്കാനം. തന്റെ 'പന്തിഭോജനം' എന്ന നോവലിനെ ആസ്പദമാക്കി കഥാകൃത്ത് ഉണ്ണി ആറും താനും തമ്മിലുള്ള ചര്‍ച്ചക്കിടയിലെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് താന്‍ ജാതീയ ആക്ഷേപം നടത്തിയെന്ന് ആരോപിക്കപ്പെടുകയാണ് ഉണ്ടായതെന്നും ഡിസി ബുക്സ് സംഘടിപ്പിച്ച ഒരു ചര്‍ച്ചയില്‍ താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ട് കേട്ടതായിരിക്കാമെന്നും സന്തോഷ് പറഞ്ഞു.
'പന്തിഭോജനം' പട്ടികജാതി അനുകൂലമായ നോവലാണ്. എന്നാല്‍ ഇതിനെക്കുറിച്ച് അനാവശ്യ ചര്‍ച്ചകള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. താന്‍ ഏഷ്യാനെറ്റിന്റെ ചര്‍ച്ചയിലല്ല പങ്കെടുത്തത്. ഡിസി ബുക്സ് സംഘടിപ്പിച്ച ചര്‍ച്ച യൂ ട്യൂബില്‍ പ്രചരിച്ചിരുന്നു. അല്ലാതെ താന്‍ ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ല. പന്തിഭോജനത്തെക്കുറിച്ച് പറയുമ്പോള്‍ അവര്‍ണരായ ചിലര്‍ അധികാരവും സമ്പത്തും കുന്നുകൂടുമ്പോള്‍ അവര്‍ സവര്‍ണര്‍മാരാകാന്‍ ശ്രമിക്കുന്നു. നമ്പൂതിരിയെയും വെളുത്തവരെയും കല്യാണം കഴിച്ച് താന്‍ ഒരു സവര്‍ണനായി എന്ന് സ്വയം നടിക്കുന്നു. അതേ സമയം ഡോ. അംബേദ്കര്‍ സ്വന്തം സമുദായത്തെ ഒപ്പം നിര്‍ത്തി അവരുടെ വളര്‍ച്ചക്കായി പ്രവര്‍ത്തിക്കുകയാണ് ചെയ്തത് എന്നായിരുന്നു താന്‍ പറഞ്ഞത്.
ഇതിനിടയില്‍ തനിക്കറിയാവുന്ന ഒരാള്‍ വെളുത്ത പെണ്ണിനെ കല്യാണം കഴിച്ചിട്ടുണ്ടെന്നും അയാള്‍ ഒരു എല്‍ഐസി ഉദ്യോഗസ്ഥനാണെന്നും പറഞ്ഞിരുന്നു. അതല്ലാതെ താന്‍ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ഇതിലൊന്നും തന്നെ സവര്‍ണനെ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്തിട്ടില്ല. ഏതോ തെറ്റിദ്ധാരണയുടെ പുറത്താണ് തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഒരു പക്ഷെ തന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തിക്ക് പ്രയാസമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ വ്യക്തിപരമായി ക്ഷമ പറയാനും താന്‍ ഒരുക്കമായിരുന്നു. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല. ഒരുപാട് സംഭവങ്ങള്‍ കണ്ടും കേട്ടുമാണ് ഞാനെഴുതുന്നത്. എഴുതാനുള്ള സ്വാതന്ത്ര്യവും ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ വ്യക്തിപരമായി എനിക്കുണ്ടെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala,Santhosh Echikkanam on allegation against him