city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംഘ് പരിവാര്‍ അക്രമണങ്ങളെ ചെറുക്കാന്‍ പൊതു സമൂഹം രംഗത്ത് വരണം; എസ് ഡി പി ഐ

മധൂര്‍: (www.kasargodvartha.com 07/07/2017) ഒരു പ്രകോപനവുമില്ലാതെ ഏകപക്ഷീയമായ അക്രമണങ്ങളിലൂടെ നാട്ടില്‍ അശാന്തി വിതയ്ക്കുന്ന സംഘ്പരിവാര്‍ ശക്തികളെ ചെറുക്കാന്‍ പൊതു സമൂഹം രംഗത്ത് വരണമെന്ന് എസ്ഡിപിഐ മധൂര്‍ പഞ്ചായത്ത് കമിറ്റി ആവിശ്യപ്പെട്ടു. മധൂര്‍ പഞ്ചായത്തിലും പ്രത്യേകിച്ച് ചൂരിയിലും നിരന്തരം അക്രമണങ്ങള്‍ നടത്തി നാട്ടുകാരെ ഭയപ്പെടുത്തുവാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എല്ലാ വിധ സഹായവും നല്‍കുന്നത് ബി ജെ പി-ആര്‍ എസ് എസ് നേതൃത്വമാണ്.

റിയാസ് മൗലവി വധക്കേസിലെ ഗൂഡാലോചനയില്‍ ഉള്‍പ്പെട്ട പ്രതികളെ അന്വേഷണ സംഘം രക്ഷപ്പെടുത്തുകയായിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം നല്‍കി മൂന്നുപേരെ മാത്രം പ്രതികളാക്കി ഉന്നത നേതാക്കളെ കേസില്‍ നിന്നും രക്ഷപ്പെടുത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അന്വേഷണ സംഘം ശ്രമിച്ചതെന്നും എസ്ഡിപിഐ ആരോപിച്ചു. ഇതിന് പിന്നാലെ അല്‍താഫ് എന്ന യുവാവിനെ വധിക്കാന്‍ ശ്രമിച്ചു. അത് കഴിഞ്ഞ് കറന്തക്കാട് വെച്ച് മൊഗ്രാല്‍ പുത്തൂരിലെ ഒരു യുവാവിനെയും അക്രമിച്ചു.

സംഘ് പരിവാര്‍ അക്രമണങ്ങളെ ചെറുക്കാന്‍ പൊതു സമൂഹം രംഗത്ത് വരണം; എസ് ഡി പി ഐ

ജനകീയമായ ചെറുത്ത് നില്‍പ്പിലൂടെ മാത്രമേ സംഘ്പരിവാറിന്റെ അക്രമങ്ങളെ ചെറുക്കാന്‍ സാധിക്കുകയുള്ളുവെന്നും എസ് ഡി പി ഐ യോഗം വിലയിരുത്തി. പുതിയ ഭാരവാഹികളേയും യോഗത്തില്‍ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സക്കറിയ ഉളിയത്തടുക്ക നിയന്ത്രച്ചു. കമ്മറ്റി ഭാരവാഹികള്‍ പ്രസിഡണ്ട് മുഹമ്മദ് കരിംമ്പളം, വൈസ് പ്രസിഡണ്ട് ജുനൈദ് ഉളിയത്തടുക്ക, ജനറല്‍ സെക്രട്ടറി സക്കരിയ ഹിദായത്ത് നഗര്‍, ജോയിന്റ് സെക്രട്ടറി സഹദ് ഉളിയത്തടുക്ക, ട്രഷറര്‍ ഇസ്ഹാഖ് മധൂര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Madhur, SDPI, RSS, BJP, Case, Sangh parivar come into the public domain to combat attacks: SDPI

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia