city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സന്ദീപിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി

കാസര്‍കോട്: (www.kasargodvartha.com 08/04/2017) പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസ് ജീപ്പില്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്ത യുവാവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ കേശവ - മനോരമ ദമ്പതികളുടെ മകനും ചൗക്കി സി പി സി ആര്‍ ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ സന്ദീപിന്റെ (28) മൃതദേഹമാണ് ശനിയാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.

സന്ദീപിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി

കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ ആര്‍ ഡി ഒ പി കെ ജയശ്രീ, കാസര്‍കോട് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി മജിസ്‌ട്രേട്ട് രാജശ്രീ, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സന്ദീപിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ഹസൈനാര്‍, ഡി വൈ എസ് പി ഹരിശ്ചന്ദ്രനായക്, നീലേശ്വരം സി ഐ ഉണ്ണികൃഷ്ണന്‍, കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം എന്നിവര്‍ ഇന്‍ക്വസ്റ്റിന് നേതൃത്വം നല്‍കി.

പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് സന്ദീപ് മരണപ്പെട്ടതെന്ന് സഹോദരന്‍ ദീപക് ആരോപിക്കുകയും മരണത്തില്‍ സംശയമുണ്ടെന്ന് രേഖാമൂലം പരാതി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. ജില്ലാപോലീസ് ചീഫ് കെ ജി സൈമണിന്റെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ഹസൈനാറാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.

പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളുണ്ടാവുക. അന്വേഷണം നടക്കുന്നതിനാല്‍ കാസര്‍കോട് ടൗണ്‍ എസ് ഐ കെ അജിത് കുമാറിനെ എ ആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്. അഡീഷണല്‍ എസ് ഐ അമ്പാടിക്കാണ് പകരം ചുമതല.


Related News:  പോലീസ് ജീപ്പും കസ്റ്റഡിയിലെടുത്ത ലോറിയും തകര്‍ത്തു; നേതാക്കളടക്കം 50 പേര്‍ക്കെതിരെ കേസ്

  പോലീസ് സ്‌റ്റേഷന്‍ ഉപരോധം; ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത് ഉള്‍പ്പെടെ 200 പേര്‍ക്കെതിരെ കേസ്

സന്ദീപിന്റെ മരണം: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ശനിയാഴ്ച ബി ജെ പി ഹര്‍ത്താല്‍

സന്ദീപിന്റെ മരണം: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നു


Keywords:  Kerala, Kasaragod, Death, Postmortem report, Hospital, Kozhikode, Police, BJP, News, Assault, Sandeep. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia