പ്രമാദമായ സന്ദീപ് വധക്കേസിന്റെ വിചാരണ പൂര്‍ത്തിയായി; അന്തിമ വാദം നാലിന് തുടങ്ങും
Mar 3, 2020, 15:39 IST
കാസര്‍കോട്: (www.kasargodvartha.com 03.03.2020) പ്രമാദമായ സന്ദീപ് വധക്കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് (രണ്ട്) കോടതിയില്‍ പൂര്‍ത്തിയായി. കേസിന്റെ അന്തിമ വാദം നാലിന് തുടങ്ങും. ഒമ്പത് പ്രതികളാണ് കേസിലുള്ളതെങ്കിലും എട്ട് പ്രതികളാണ് വിചാരണ വേളയില്‍ ഹാജരായത്. ഒരു പ്രതിക്കെതിരെയുള്ള വിചാരണ പിന്നീട് നടക്കും.
2008 ഏപ്രില്‍ 14ന് വിഷു ദിവസം രാത്രി 7.45 മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയായ സന്ദീപ് (24) കുത്തേറ്റു മരിച്ചത്. സുഹൃത്ത് ഹരിപ്രസാദിനൊപ്പം നടന്നുപോകുന്നതിനിടെ വഴിയരികിലെ കെട്ടിടത്തിനു സമീപം മൂത്രമൊഴിക്കുമ്പോള്‍ സെക്യൂരിറ്റിയുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ഇത് പിന്നീട് വര്‍ഗീയ സംഘര്‍ഷമായി കാസര്‍കോട്ട് പടരുകയും അഡ്വ. സുഹാസ്, സിനാന്‍, മുഹമ്മദ് തുടങ്ങിയവര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ സിനാന്‍ വധക്കേസിലെ പ്രതികളെ വെറുതെവിട്ടിരുന്നു. മുഹമ്മദ് വധക്കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നുവരികയാണ്. അഡ്വ. സുഹാസ് വധം തലശ്ശേരി കോടതിയിലാണ് നടക്കുന്നത്.
പൊവ്വലിലെ മുഹമ്മദ് റഫീഖ് (35), ഫോര്‍ട്ട് റോഡിലെ ഷഹല്‍ ഖാന്‍ (35), കെട്ടിടത്തിലെ സെക്യൂരിറ്റിയും ചെങ്കള നാലാംമൈല്‍ സ്വദേശിയുമായ പി എ അബ്ദുര്‍ റഹ് മാന്‍ (48), വിദ്യാനഗറിലെ എ എ അബ്ദുല്‍ സത്താര്‍ (42), ചെങ്കള തൈവളപ്പിലെ കെ എം അബ്ദുല്‍ അസ്ലം (38), ഉളിയത്തടുക്കയിലെ എം ഹാരിസ് (38), അണങ്കൂരിലെ ഷബീര്‍ (36), ഉളിയത്തടുക്കയിലെ മുഹമ്മദ് റാഫി (40) എന്നിവരാണ് വിചാരണ നേരിടുന്നത്. കേസില്‍ ഹാജരാകാതിരുന്ന എട്ടാം പ്രതി ഉപ്പളയിലെ സിറാജുദ്ദീനെതിരെയുള്ള വിചാരണയാണ് പിന്നീട് നടക്കുക.
25 സാക്ഷികളില്‍ 18 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അശോകനാണ് ഹാജരായത്. പ്രതികള്‍ക്കു വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സി കെ ശ്രീധരന്‍, പി വി നൗഷാദ്, പി ഇ മുഹമ്മദ് റഫീഖ്
എന്നിവരാണ് ഹാജരായത്. കാസര്‍കോട് സി ഐയായിരുന്ന എം പ്രദീപ് കുമാര്‍, വി യു കുര്യാക്കോസ്, കെ കെ മാര്‍ക്കോസ് എന്നിവര്‍ അന്വേഷിച്ച കേസില്‍ കാസര്‍കോട് എസ് ഐയായിരുന്ന മധുസൂദനന്‍ നായരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സന്ദീപ് മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

Keywords: Kasaragod, News, Kerala, case, court, hospital, Death, Injured, Sandeep murder case, Sandeep murder case; Trial completed
< !- START disable copy paste -->