വ്യാജ മണല്‍പാസ് ഉപയോഗിച്ച് വീണ്ടും മണല്‍ കടത്ത്; സംഘത്തിനെതിരെ പോലീസ് അന്വേഷണം തുടങ്ങി, 20 ഓളം പേരെ ചോദ്യം ചെയ്യുന്നു, കമ്പ്യൂട്ടറുകളും പ്രിന്ററുകളും പിടിച്ചെടുത്തു, കടവുകളിലും റെയ്ഡ്
Dec 14, 2016, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 14/11/2016) വ്യാജ മണല്‍പാസ് ഉപയോഗിച്ച് വീണ്ടും വന്‍ മണല്‍ കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായ പരിശോധന തുടങ്ങി. ഇതിനു പിന്നില്‍ വന്‍കിട സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നിരവധി പേര്‍ പോലീസ് വലയിലായതായും വിവരമുണ്ട്.
20 ഓളം പേരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. മണല്‍ കടത്തുസംഘം വീടുകളില്‍ നിന്നാണ് മണല്‍ ബൂക്ക് ചെയ്ത് ഇതിന്റെ മറവില്‍ വ്യാജ മണല്‍ പാസ് ഉണ്ടാക്കുന്നത്. ഒരു പാസില്‍ തന്നെ തീയ്യതികള്‍ മാറ്റി നിരവധി പാസുകള്‍ ഉണ്ടാക്കിയതായും മണല്‍ കടവുകളുടെ ഒത്താശയോടെയാണ് വ്യാജ പാസുകളില്‍ മണല്‍ കടത്തിയതെന്നും വ്യക്തമായിട്ടുണ്ട്.
ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരം 20 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഇന്റര്‍നെറ്റ് കഫേകള്‍ വഴിയും വ്യാജ മണല്‍ പാസ് ബുക്കിംഗും നടന്നിട്ടുണ്ട്. വ്യാജ പേരുകളിലാണ് മണല്‍ പാസ് അപേക്ഷിക്കുന്നതും പിന്നീട് വ്യാജ മണല്‍ പാസ് ഉണ്ടാക്കുന്നതും. പല വീട്ടുകാരുടെയും വിലാസങ്ങള്‍ ചേര്‍ത്താണ് വ്യാജ മണല്‍ പാസിന് അപേക്ഷിക്കുന്നത്.
സംഘത്തില്‍പെട്ട ചിലരുടെ കമ്പ്യൂട്ടറുകളും പ്രിന്ററുകളും മറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന പോലീസ് അന്വേഷിക്കുന്നുണ്ട്. വൈകാതെ തന്നെ നിരവധി പേര്‍ കുടുങ്ങുമെന്ന് പോലീസ് സൂചിപ്പിച്ചു. കാസര്‍കോട് സിഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലാണ് വ്യാജമണല്‍ പാസ് സംഘത്തെ കുറിച്ച് അന്വേഷണം നടത്തുന്നത്.
Keywords: Kasaragod, fake, Fake document, Police, case, Investigation, Computer, Fake sand pass again; police starts investigation.