കോസ്റ്റല്‍ പോലീസിന്റെ മൂക്കിന് താഴെ ലോക്ക് ഡൗണ്‍ ലംഘിച്ച് ലക്ഷങ്ങളുടെ മണലെടുപ്പ്; ഭീഷണിയിലായി തീരദേശ വാസികള്‍
May 4, 2020, 21:45 IST
കുമ്പള: (www.kasargodvartha.com 04.05.2020) കോസ്റ്റല്‍ പോലീസിന്റെ മൂക്കിന് താഴെ ലോക്ക് ഡൗണ്‍ ലംഘിച്ച് ലക്ഷങ്ങളുടെ മണലെടുപ്പ് സജീവം. ഇതോടെ തീരദേശ വാസികള്‍ ഭീഷണിയിലായി. ഷിറിയ അഴിമുഖത്താണ്
രാത്രിയില്‍ മണല്‍ മാഫിയയുടെ നേതൃത്വത്തില്‍ വന്‍ മണല്‍ കൊള്ള നടക്കുന്നത്.
കൊറോണയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ കാലത്തു മണല്‍ മാഫിയയുടെ മണല്‍ കൊള്ള അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നാട്ടുകാര്‍ പല തവണ പോലീസില്‍ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ചില രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കും ഒത്താശയും പോലിസധികൃതരെ മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
പുഴയോരത്ത് അരുവികള്‍ മണ്ണിട്ട് നികത്തി പോലീസ് പിക്കറ്റ് ഉണ്ടെങ്കിലും കണ്ണടക്കുകയാണ്. പല തവണ മണല്‍ കൊണ്ടു പോകുന്ന തോണികള്‍ നാട്ടുകാര്‍ കാണിച്ച് കൊടുത്തെങ്കിലും പിടിക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. പുഴയും കടലും ഒന്നായി തീരാന്‍ മൂക്കിന്‍ പാലം പോലെ ദുര്‍ബലമായ ഒരതിര്‍വരമ്പ് മാത്രമായി അവശേഷിക്കുമ്പോഴും ഇത് കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ മൗനം ദുരൂഹമാണ്.
കനത്ത ചൂടില്‍ പുഴ വറ്റി വരളുകയും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ മൂലം ഷിറിയ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം വറ്റിവരളുകയും, കുടിവെള്ളത്തിലേക്ക് ഉപ്പ് വെള്ളത്തിന്റെ അംശം കൂടുകയും ചെയ്യുമ്പോള്‍ ഇതനുവഭിക്കേണ്ടവര്‍ പുഴയോരവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നല്ലൊരു ശതമാനം ജനങ്ങളാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത ഭരണകൂടത്തിന്റെ നിസ്സംഗതാവസ്ഥയില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
അന്യ സംസ്ഥന തൊഴിലാളികളെ കൊണ്ട് തുഛമായ ശമ്പളം നല്‍കി പണിയെടുപ്പിക്കുക വഴി കോടികളുടെ മണല്‍ കൊള്ളയാണ് നടന്നുകൊണ്ടിരിക്കുന്നത്.
Keywords: Kasaragod, Kumbala, Kerala, News, Sand mafia, Sand mafia tighten in Shiriya