പോലീസിനെ കണ്ട് മണല്‍വാരല്‍സംഘം ഓടി രക്ഷപ്പെട്ടു; ലോറി കസ്റ്റഡിയില്‍
Oct 8, 2017, 17:32 IST
കാസര്‍കോട്: (www.kasargodvartha.com 08.10.2017) പുഴയില്‍ നിന്ന് മണല്‍ വാരുന്നതിനിടയില്‍ പോലീസിനെ കണ്ട് സംഘം ഓടിരക്ഷപ്പെട്ടു. മണല്‍കടത്താന്‍ കൊണ്ടുവന്ന ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. കെഎല്‍14 ജെ7214 ടിപ്പര്‍ ലോറിയാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി 10 മണിയോടെ വയലാംകുഴി പുഴക്കരയിലാണ് സംഭവം.
മണല്‍വാരല്‍ സംഘത്തിനും ഡ്രൈവര്‍ക്കുമെതിരെ മോഷണകുറ്റം ചുമത്തി പോലീസ് കേസെടുത്തു. പുഴയില്‍ നിന്നും മണല്‍ വാരുന്നത് നേരിട്ട് കണ്ടതിനാലാണ് ഇവര്‍ക്കെതിരെ മോഷണകുറ്റം ചുമത്തിയത്. ടിപ്പര്‍ വിദ്യാനഗര്‍ എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് ലോറി കസ്റ്റഡിയിലെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Lorry, custody, Police, Sand mafia; lorry held, driver escaped
Keywords: Kasaragod, Kerala, news, Lorry, custody, Police, Sand mafia; lorry held, driver escaped