മണലൂറ്റ് സംഘം മണല്‍ കടത്തുന്നത് കോസ്റ്റല്‍ പോലീസിന്റെ മൂക്കിന് താഴെ നിന്നും; റെയ്ഡില്‍ അഞ്ചു ലോഡ് മണല്‍ പിടിച്ചെടുത്തു
Jun 24, 2018, 12:24 IST
കുമ്പള: (www.kasargodvartha.com 24.06.2018) മണലൂറ്റ് സംഘം മണല്‍ കടത്തുന്നത് കോസ്റ്റല്‍ പോലീസിന്റെ മൂക്കിന് താഴെ നിന്നും. കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കോസ്റ്റല്‍ പോലീസ് നടത്തിയ റെയ്ഡില്‍ അഞ്ചു ലോഡ് മണല്‍ പിടിച്ചെടുത്തു. ഷിറിയ ഒളയം പുഴയില്‍ നിന്നുമാണ് വ്യാപകമായി മണല്‍ കടത്തുന്നത്. കടല്‍ മണലിനെക്കാളും വില ലഭിക്കുന്നത് പുഴ മണലിനായതിനാലാണ് സംഘം പുഴ മണല്‍ ഊറ്റുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
പല സ്ഥലങ്ങളിലും മണല്‍ കൂട്ടിവെച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷിറിയ കോസ്റ്റല്‍ സി ഐ യുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് മണല്‍ പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും സിഐ അറിയിച്ചു.
പ്രകൃതിയെ നശിപ്പിക്കുന്ന ഇത്തരം മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് നാട്ടുകാരും, പരിസ്ഥിതി പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Sand mafia, Kumbala, Police, Shiriya, Coastal Police, Sand mafia in Shiriya.
Keywords: Kasaragod, Kerala, News, Sand mafia, Kumbala, Police, Shiriya, Coastal Police, Sand mafia in Shiriya.