അനധികൃത മണലൂറ്റ് ചോദ്യം ചെയ്തതിന് ആക്രമണം; 2 പേര്‍ക്കെതിരെ കേസ്
Aug 4, 2019, 10:30 IST
നീലേശ്വരം: (www.kasargodvartha.com 04.08.2019) അനധികൃത മണലൂറ്റ് ചോദ്യം ചെയ്തതിന് ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഓര്‍ച്ചയിലെ എന്‍ പി മുഹമ്മദ് കുഞ്ഞി (52), പുതിയ പാട്ടില്ലത്ത് ഹൗസിലെ പി പിഅബ്ദുല്‍ സലാം (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സലാമിന്റെ പരാതിയില്‍ ജാഫര്‍, ഷാജഹാന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് സംഭവം. സലാമിനെ അക്രമിക്കുന്നത് തടയാന്‍ ചെന്നപ്പോഴാണ് മുഹമ്മദ് കുഞ്ഞിക്ക് മര്‍ദനമേറ്റത്. വീടിനു സമീപത്തു നിന്നു മണല്‍ കടത്തുന്നത് ഇരുവരും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലായിരുന്നു അക്രമമെന്നാണ് പരാതി. ഇരുമ്പ് സ്പ്രിങ് കൊണ്ടുള്ള അടിയേറ്റ് കയ്യൊടിഞ്ഞ മുഹമ്മദ് കുഞ്ഞിയെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, case, Police, sand mafia, Sand mafia attack against 2
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, case, Police, sand mafia, Sand mafia attack against 2
< !- START disable copy paste -->