പോലീസിനെ ഭയന്ന് ഇടവഴിയില്‍ വെട്ടിച്ചുകടന്ന മണല്‍ലോറി ചതുപ്പില്‍ കുടുങ്ങി; ഡ്രൈവര്‍ അറസ്റ്റില്‍
Oct 19, 2017, 19:48 IST
കുമ്പള: (www.kasargodvartha.com 19.10.2017) പോലീസിനെ ഭയന്ന് ഇടവഴിയില്‍ വെട്ടിച്ചുകടന്ന മണല്‍ലോറി ചതുപ്പില്‍ കുടുങ്ങി. ബുധനാഴ്ച പുലര്‍ച്ചെ കുമ്പള സീതാംഗോളിയിലാണ് സംഭവം. കര്‍ണാടക മുടിപ്പൂവില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടോറസ് ലോറിയാണ് പോലീസ് പിന്തുടര്‍ന്നപ്പോള്‍ വെട്ടിച്ച് കടക്കുന്നതിനിടെ ചതുപ്പില്‍ കുടുങ്ങിയത്.
കുമ്പള അഡീഷണല്‍ എസ്.ഐ. പി.വി ശിവദാസനും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെ തടയാന്‍ ശ്രമിച്ചെങ്കിലും ലോറി നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു. പോലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ സീതാംഗോളി കട്ടത്തടുക്ക റോഡില്‍ മില്ലിന് സമീപത്തെ ഇടവഴിയിലൂടെ ലോറി ഓടിച്ചുപോയി. അതിനിടയിലാണ് മുന്നോട്ടെടുക്കാനാകാത്ത വിധം ലോറി ചതുപ്പില്‍ കുടുങ്ങിയത്. ഡ്രൈവര്‍ കണ്ണൂരിലെ ആന്റണി(47)യെ അറസ്റ്റ് ചെയ്തു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Police, sand mafia, Sand lorry seized, driver arrested
Keywords: Kasaragod, Kerala, news, Kumbala, Police, sand mafia, Sand lorry seized, driver arrested