city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമസ്ത പൊതുപരീക്ഷ: ഏഴാം ക്ലാസില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് കാസര്‍കോട് ജില്ലയ്ക്ക്

കാസര്‍കോട്: (www.kasargodvartha.com 13.06.2017) സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2017 മെയ് ആറ്, ഏഴ് തീയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ ഏഴാം ക്ലാസില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് കാസര്‍കോട് ജില്ലയ്ക്ക്. ചട്ടഞ്ചാല്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസാ വിദ്യാര്‍ത്ഥിനി ടി.ടി. ഹലീമത്ത് ഫിദ് യക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. ഹലീമത്ത് ഫിദ് യ 400 ല്‍ 396 മാര്‍ക്ക് നേടി.

പാലക്കാട് ജില്ലയിലെ ചളവറ-പുലിയാനംകുന്ന് ഹിമായത്തുല്‍ ഇസ്ലാം മദ്രസയിലെ അര്‍ഷിദ കെ.കെ. 400ല്‍ 395 മാര്‍ക്ക് നേടി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ പുവ്വത്താണി-കോരംകോട് ഹയാത്തുല്‍ ഇസ്ലാം മദ്റസയിലെ ഫാത്വിമ ശിബ്ല ടി.കെ. 400 ല്‍ 394 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി. ഏഴാം തരത്തില്‍ 38,498 ആണ്‍കുട്ടികളും 41,457 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 36,941 ആണ്‍കുട്ടികളും 40,741 പെണ്‍കുട്ടികളും വിജയിച്ചു.

ആകെ രജിസ്റ്റര്‍ ചെയ്തിരുന്ന 2,23,151 വിദ്യാര്‍ത്ഥികളില്‍ 2,18,182 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,06,082 പേര്‍ വിജയിച്ചു. 94.45 ആണ് വിജയ ശതമാനം. അഞ്ചാം തരത്തില്‍ മലപ്പുറം ജില്ലയിലെ കിഴിശ്ശേരി-കാരാട്ടുപറമ്പ് മുനീറുല്‍ ഇസ്ലാം മദ്റസയിലെ ശിഫാനമോള്‍ സി 500 ല്‍ 495 മാര്‍ക്ക് നേടി ഒന്നാം റാങ്ക് നേടി. പത്താം ക്ലാസില്‍ മലപ്പുറം ജില്ലയിലെ മൊറയൂര്‍-പാലീരി എടപ്പറമ്പ് ദാറുല്‍ ഹികം മദ്രസയിലെ ഫാത്വിമ ഫസ്ന 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. പ്ലസ്ടു ക്ലാസില്‍ മലപ്പുറം ജില്ലയിലെ ചേറൂര്‍-അച്ചനമ്പലം ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്റസയിലെ ശഹ്നാസ് 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്ക് നേടി.
സമസ്ത പൊതുപരീക്ഷ: ഏഴാം ക്ലാസില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് കാസര്‍കോട് ജില്ലയ്ക്ക്

Keywords: Kasaragod, Kerala, Samastha, Examination, Result, news, Samastha Examination: Kasaragod native got first rank in 7th standard examination

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia