സാബിത്ത് വധം: 3 പേര് കസ്റ്റഡിയില്‍; പ്രധാന പ്രതി അക്ഷയ്യുടെ മൊബൈല്‍ കണ്ടെത്തി
Jul 9, 2013, 12:18 IST
കാസര്‍കോട്: ഞായറാഴ്ച മീപ്പുഗുരിയിലെ സാബിത്തിനെ (18) അണങ്കൂര്‍ ജെ.പി കോളനിയില്‍ വെച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേരെ കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന് നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവരെ ടൗണ്‍ സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കൊലയാളികളെ സഹായിച്ചുവെന്നതും സംഭവത്തെ കുറിച്ച് പോലീസിന് വിവരം നല്‍കിയില്ല എന്നതുമാണ് അവര്‍ക്കെതിരായ കുറ്റമെന്ന് പോലീസ് പറഞ്ഞു. കൊലയില്‍ ഇവര്‍ക്ക് നേരിട്ട് ബന്ധമില്ല. കേസിലെ മുഖ്യപ്രതി അക്ഷയ്യുടെ മൊബൈല്‍ ഫോണ്‍ ഇവരില്‍ ഒരാളുടെ കയ്യില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കേസന്വേഷണം വഴിതിരിച്ചു വിടാനാണ് അക്ഷയ് ഫോണ്‍ മറ്റൊരാള്‍ക്ക് കൈമാറിയതെന്നാണ് പോലീസിന്റെ നിഗമനം.
കൊലപാതകവുമായി ബന്ധപ്പെട്ട് അക്ഷയ്, വൈശാഖ് എന്നിവര്‍ ഉള്‍പെടെ ഏഴു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ സഞ്ചരിക്കാനുപയോഗിച്ച സ്കൂട്ടര്‍ തിങ്കളാഴ്ച വൈകിട്ട് ജെ.പി കോളനിക്കടുത്ത് ഉപേക്ഷിക്കപ്പെട്ടനിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. സ്കൂട്ടര്‍ കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധിച്ചു. സ്കൂട്ടറില്‍ കാണപ്പെട്ട രക്തക്കറയും അവര്‍ പരിശോധിച്ചു.
പ്രതികള്‍ കാസര്‍കോട്ടു തന്നെ കഴിയുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. ഉടന്‍തന്നെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് ഡി.വൈ.എസ്.പി പ്രത്യാശ പ്രകടിപ്പിച്ചു. അതിനിടെ നഗരത്തിന്റെ പല ഭാഗത്തും പോലീസ് കാവലും പരിശോധനയും തുടരുകയാണ്. കേളുഗുഡ്ഡെ, ജെ.പി കോളനി, ചെട്ടുംകുഴി എന്നിവിടങ്ങളിലും തിങ്കളാഴ്ച രാത്രി പോലീസ് വ്യാപക റെയ്ഡ് നടത്തി.
Also Read:
കേരളത്തില്‍ ബുധനാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍
Related News:
സാബിത്ത് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി; അന്വേഷണം ഊര്‍ജിതം

സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു
Keywords: Murder, mobile-Phone, Custody, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.