രാജ്യത്തെ മുഖ്യ ശത്രു ബി.ജെ.പി.; കോണ്‍ഗ്രസ്സുമായി മുന്നണി ബന്ധമുണ്ടാക്കുന്നത് ജനകീയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിന് തടസ്സമാകുമെന്ന് എസ്.ആര്‍.പി
Mar 24, 2018, 12:30 IST
കാസര്‍കോട്:(www.kasargodvartha.com 24/03/2018) രാജ്യത്തെ മുഖ്യശത്രു ബി ജെ പി തന്നെയെന്ന് സി പി എം പോളിറ്റ് ബ്യുറോ മെമ്പര്‍ എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു .കാസര്‍കോട് പ്രസ്‌ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . നവ ഉദാരവല്‍ക്കരണ നയവും വര്‍ഗീയ അജണ്ടയും കാരണം ബി ജെ പി യെ കേന്ദ്രത്തിലെ അധികാരത്തില്‍ നിന്ന് പുറത്താക്കിയേ മതിയാകൂ .അതേസമയം കോണ്‍ഗ്രസുമായി മുന്നണി ഉണ്ടാക്കുന്നത് ജനകീയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിന് തടസമാകും.
ജനപക്ഷ ജനാധിപത്യ മുന്നേറ്റങ്ങളെ ഈ ധാരണ ദുര്‍ബലപ്പെടുത്തും. ഭരണക്ഷിയായ ബി ജെ പിയുടെ തകര്‍ച്ച തുടങ്ങി കഴിഞ്ഞു .എന്‍ ഡി യിലെ ഘടകകക്ഷികളായ സമാനസ്വഭാവമുള്ള ശിവസേന കേന്ദ്രസര്‍ക്കാരിനോട് വിയോജിക്കുന്നു .ആന്ധ്രയിലെ ടി ഡി പിയും ടി ആര്‍ എസും മുന്നണി വിട്ടു .മറ്റു പാര്‍ട്ടികളും ബി ജെ പി ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനം എടുക്കുകയാണ്. 2019 ബി ജെ പിയെ സംബന്ധിച്ചിടത്തോളം തോല്‍വിയുടെ വര്‍ഷമായിരിക്കും.
ജനപക്ഷ ജനാധിപത്യ മുന്നേറ്റങ്ങളെ ഈ ധാരണ ദുര്‍ബലപ്പെടുത്തും. ഭരണക്ഷിയായ ബി ജെ പിയുടെ തകര്‍ച്ച തുടങ്ങി കഴിഞ്ഞു .എന്‍ ഡി യിലെ ഘടകകക്ഷികളായ സമാനസ്വഭാവമുള്ള ശിവസേന കേന്ദ്രസര്‍ക്കാരിനോട് വിയോജിക്കുന്നു .ആന്ധ്രയിലെ ടി ഡി പിയും ടി ആര്‍ എസും മുന്നണി വിട്ടു .മറ്റു പാര്‍ട്ടികളും ബി ജെ പി ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനം എടുക്കുകയാണ്. 2019 ബി ജെ പിയെ സംബന്ധിച്ചിടത്തോളം തോല്‍വിയുടെ വര്‍ഷമായിരിക്കും.
ബി ജെ പി വിരുദ്ധ നിലപാടുകള്‍ക്ക് കരുത്തു കൂട്ടാന്‍ രാജ്യത്ത് മതേതര പാര്‍ട്ടികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തണം. എന്നാല്‍ വിവിധ പാര്‍ട്ടികളുടെ ഏകോപനം രാജ്യത്ത് പ്രായോഗികമല്ല. ചെറിയ പാര്‍ട്ടികളെല്ലാം ഓരോ സംസ്ഥാനത്തും സ്വീകരിക്കുന്നത് .പ്രാദേശികമായ വിഷയമാണ്. ആ നിലക്ക് ഈ പാര്‍ട്ടികളുടെ ഏകോപനം ഉണ്ടാക്കി മുന്നണിയായി മുന്നോട്ടുപോവുക എന്നത് പ്രയാസമായിരിക്കും. തൊഴിലാളി വിരുദ്ധ നിലപാടുകള്‍ എടുക്കുകയും കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന ബി ജെ പി ഭരണത്തില്‍ അറുപിന്തിരിപ്പന്‍ നയമാണ് പിന്തുടരുന്നത്. ഫ്രാന്‍സില്‍ നടപ്പിലാക്കിയ മാതൃകയില്‍ തൊഴിലെടുക്കാനുള്ള അവകാശം പോലും ഇല്ലാതാക്കുന്ന സമീപനം കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത് കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണു.
കേരളത്തില്‍ തെരെഞ്ഞെടുപ്പ് ധാരണയുടെ ഭാഗമായി കെ എം മാണിയെ കൂടെ കൂട്ടുന്ന കാര്യത്തില്‍ സി പി എമ്മും സി പി ഐയും ചര്‍ച്ച ചെയ്തു തീരുമാനിക്കണം. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഞങ്ങളൊരു ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചു ഇവിടെയും ചര്‍ച്ച വേണം. തീരുമാനം എടുക്കേണ്ടത് ഞങ്ങളല്ല, മറിച്ചു കേരളത്തിലെ മുന്നണിയാണെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാണ് . തെരഞ്ഞെടുപ്പില്‍ ബി ജെ പിയെയും യു ഡി എഫിനെയും തോല്‍പ്പിക്കുകയെന്നത് നിര്‍ണായകമാണ്. അതിനായി ആരെയെല്ലാം സഹകരിപ്പിക്കണമെന്ന കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നും എസ് ആര്‍ പി പറഞ്ഞു . പി കരുണാകരന്‍ എം പി, സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ എന്നിവരും കൂടെയുണ്ടായിരുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, CPM, BJP, Congress, CPI, S R P says about BJP