ട്രെയിനില്‍ പൂരത്തിരക്ക്; കാസര്‍കോട് സ്‌റ്റേഷനിലെത്തിയിട്ടും ഇറങ്ങാന്‍ കഴിഞ്ഞില്ല, യാത്രക്കാര്‍ അപായ ചങ്ങല വലിച്ചു, ഒടുവില്‍ എല്ലാവരും ഇറങ്ങിയതോടെ പുറപ്പെട്ട ട്രെയിന്‍ ഗാര്‍ഡ് കയറാത്തതിനാല്‍ വീണ്ടും നിര്‍ത്തി
Jun 14, 2018, 13:37 IST
കാസര്‍കോട്: (www.kasargodvartha.com 14.06.2018) ട്രെയിനില്‍ പൂരത്തിരക്ക്. കാസര്‍കോട് സ്‌റ്റേഷനിലെത്തിയിട്ടും ഇറങ്ങാന്‍ കഴിയാതായതോടെ യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ഒടുവില്‍ എല്ലാവരും ഇറങ്ങിയതോടെ പുറപ്പെട്ട ട്രെയിന്‍ ഗാര്‍ഡ് കയറാത്തതിനാല്‍ വീണ്ടും നിര്‍ത്തി. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ബുധനാഴ്ച രാവിലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
തിരുവന്തപുരത്തു നിന്നും പുറപ്പെടുന്ന മാവേലി, മലബാര്‍ എക്സ്പ്രസ് ട്രെയിനുകള്‍ രണ്ടര മണിക്കൂര്‍ വൈകിയെത്തിയതോടെയാണ് തിരക്കിന് കാരണമായത്. മലബാര്‍, പാസഞ്ചര്‍ ട്രെയിനുകള്‍ക്കു മുന്നിലായെത്തിയ മാവേലി എക്സ്പ്രസില്‍ യാത്രക്കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഇതോടെയാണ് വന്‍ തിരക്കുണ്ടായത്. ഇറങ്ങാനാവാതെ യാത്രക്കാര്‍ ചങ്ങല വലിച്ചതോടെ 10 മിനുട്ടോളം ട്രെയിന്‍ കാസര്‍കോട്ട് നിര്‍ത്തിയിട്ടു. യാത്രക്കാര്‍ പൂര്‍ണമായും ഇറങ്ങിയതോടെ ട്രെയിന്‍ യാത്ര തുടങ്ങിയെങ്കിലും പരിശോധന നടത്തി മടങ്ങിയ ഗാര്‍ഡ് ട്രെയിനില്‍ കയറാത്തതിനെ തുടര്‍ന്നു വീണ്ടും നിര്‍ത്തി.
രാവിലെ എട്ടു മണിയോടെ കാസര്‍കോട്ടെത്തേണ്ട മാവേലി എക്സ്പ്രസ് രണ്ടര മണിക്കൂര്‍ വൈകി 10.30 മണിയോടെയാണ് എത്തിയത്. രാവിലെ ഏഴു മണിയോടെ കണ്ണൂരിലെത്തിയ മാവേലി എക്സ്പ്രസ് മലബാര്‍ എക്സ്പ്രസിനും കണ്ണൂര്‍-മംഗളൂരു പാസഞ്ചറിനും മുന്നിലായി യാത്ര തുടര്‍ന്നു. മലബാര്‍ എക്സ്പ്രസിനും കണ്ണൂര്‍ പാസഞ്ചറിലും യാത്ര ചെയ്യേണ്ടവര്‍ മാവേലിയില്‍ കയറിയതോടെ ട്രെയിനിനകത്ത് വന്‍ തിരക്കനുഭവപ്പെടുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെത്തേണ്ടവരും മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവരും വിവിധ സ്റ്റേഷനുകളില്‍ ഇറങ്ങാനും കയറാനും നന്നേ ബുദ്ധിമുട്ടി. അതിരാവിലെ മാവേലി എക്സ്പ്രസിനും മറ്റും യാത്ര ചെയ്യാനെത്തിയ യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ട സ്ഥിതിയുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Train, Rush, Railway station, Passengers, Guard, Rush in Train; Passengers chain pulled.