രൂപശ്രീയുടെ കൊലപാതകം: സഹപ്രവര്‍ത്തകരായ അധ്യാപകരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി, 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും
Feb 26, 2020, 10:27 IST
മഞ്ചേശ്വരം: (www.kasaragodvartha.com 26.02.2020) മിയാപദവിലെ രൂപശ്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകരായ വിദ്യാവര്‍ധക സ്‌കൂളിലെ അധ്യാപകരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ ഡി വൈ എസ് പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അധ്യാപകരുടെ മൊഴി രേഖപ്പെടുത്തിയത്. രൂപശ്രീയുടെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 16നാണ് രൂപശ്രീയെ കാണാതായത്. രണ്ടു ദിവസത്തിനു ശേഷം 18ന് പുലര്‍ച്ചെ കുമ്പള കോയിപ്പാടി കടപ്പുറത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയും സഹപ്രവര്‍ത്തകനായ വെങ്കിട്ടരമണ കാറന്ത് (42), സഹായി നിരഞ്ജന്‍ കുമാര്‍ (23) എന്നിവരെ അന്വേഷണ സംഘം അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണം സംഘം. ഇനി സ്‌കൂള്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്താനുണ്ട്.
Keywords: Manjeshwaram, Kerala, news, Murder, Crimebranch, Investigation, school, Teachers, Rupasree's murder; Colleagues statement collected by crime branch < !- START disable copy paste -->