റിട്ട. എസ് ഐയുടെ കാര്‍ തീവെച്ച് നശിപ്പിച്ചു
Feb 15, 2020, 11:40 IST
കാസര്‍കോട്: (www.kasargodvartha.com 15.02.2020) റിട്ട. എസ് ഐയുടെ കാര്‍ തീവെച്ച് നശിപ്പിച്ചു. റിട്ട. എസ് ഐ ആര്‍ വി ശിവദാസന്റെ മാരുതി 800 കാറാണ് അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്. ഉദയഗിരിയിലെ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു. വെള്ളിയാഴ്ച രാത്രി 11.30നും 12.30നും ഇടയിലുള്ള സമയത്താണ് തീവെപ്പുണ്ടായത്. ക്വാര്‍ട്ടേഴ്‌സിലെ മറ്റു താമസക്കാര്‍ ശബ്ദം കേട്ട് പുറത്തെത്തിയപ്പോള്‍ കാര്‍ കത്തുന്നതായി കണ്ടെത്തുകയായിരുന്നു. ഉടന്‍ വെള്ളമൊഴിച്ച് തീയണച്ചു. അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.
തീവെപ്പിനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട വൈരാഗ്യമായിരിക്കാം തീവെപ്പിനു പിന്നിലെന്ന് സംശയിക്കുന്നു. 1.30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നേരത്തെ വിദ്യാനഗര്‍, കാസര്‍കോട് സ്‌റ്റേഷനുകളില്‍ എസ് ഐയായി സേവമനുഷ്ടിച്ചിരുന്ന ശിവദാസന്‍ കൊലക്കേസടക്കം നിരവധി കേസുകള്‍ തെളിയിച്ച് പ്രതികളെ പിടികൂടിയിരുന്നു. ഡി സി ആര്‍ ബി എസ് ഐയായാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്.
കാര്‍ തീവെച്ച് നശിപ്പിച്ച വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിഗഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തും.
Keywords: Kasaragod, Kerala, news, Car, fire, Police, complaint, Rtd. Police officer's car set fire
< !- START disable copy paste -->