city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം നടത്തികൊണ്ടിരിക്കുന്ന അക്രമങ്ങളെ ജനകീയമായി നേരിടുമെന്ന് ആര്‍ എസ് എസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.07.2017) കേരളത്തില്‍ സി പി എം നടത്തികൊണ്ടിരിക്കുന്ന അക്രമങ്ങളെ ജനകീയമായി നേരിടുമെന്ന് ആര്‍ എസ് എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ സജീവന്‍ പറഞ്ഞു. പയ്യന്നൂര്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മാര്‍കിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതി കാഞ്ഞങ്ങാട് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി പി എം നടത്തികൊണ്ടിരിക്കുന്ന അക്രമങ്ങളെ ജനകീയമായി നേരിടുമെന്ന് ആര്‍ എസ് എസ്

പയ്യന്നൂരില്‍ സി പി എം നടത്തിയ ആസൂത്രിത അക്രമങ്ങള്‍ക്ക് ഉത്തരവാദികളായ കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും മറുപടി പറയാന്‍ തയ്യാറാവണം. സി പി എം അക്രമത്തിനിരയായ സംഘപരിവാര്‍ കുടുംബങ്ങള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ തന്നെ അക്രമം അഴിച്ചു വിടുകയാണ്. പയ്യന്നൂരിലും കണ്ണൂര്‍ ജില്ലയിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വളര്‍ന്ന് വരുന്നതില്‍ വിറളിപൂണ്ടാണ് കള്ളപ്രചരണങ്ങള്‍ നടത്തി സി പി എം അക്രമങ്ങള്‍ നടത്തുന്നത്.

മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് ജനസ്വാധീനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഭരണഘടന വിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തികൊണ്ടിരിക്കുന്നത്. കേരളത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് മാത്രമല്ല സി പി എമ്മിന്റെ അക്രമത്തിന് ഇരയായത്. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇതര സംഘടകളുടെ പ്രവര്‍ത്തകരും സി പി എമ്മിന്റെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. ഭരണ മുന്നണി പാര്‍ട്ടികൂടിയായ സി പി ഐ പോലും മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ അക്രമം നേരിടേണ്ടിവന്നിട്ടുണ്ട്. അക്രമത്തിന്റെ മുഖം അഴിച്ച് വെച്ച് സമാധാനമുണ്ടാക്കാന്‍ മുഖ്യമന്ത്രിക്ക് ശ്രമിക്കണമെന്ന് കെ സജീവന്‍ പറഞ്ഞു.

പരിപാടിയില്‍ ആര്‍ എസ് എസ് കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ ബി പ്രജില്‍ അധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ല പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ വേലായുധന്‍, ജില്ല വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, ജില്ല സെക്രട്ടറി എം ബല്‍രാജ്, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ടി വി ഭാസ്‌കരന്‍, വിശ്വഹിന്ദു പരിഷത്ത് കണ്ണൂര്‍ വിഭാഗ് സെക്രട്ടറി പി ബാബു അഞ്ചാംവയല്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ടി ബി ഷിബിന്‍, ആര്‍ എസ് എസ് ജില്ലാ കാര്യവാഹ് ശ്രീജിത്ത് മീങ്ങോത്ത്, ബി എം എസ് ഹൊസ്ദുര്‍ഗ് മേഖല പ്രസിഡന്റ് ഗോവിന്ദന്‍ മടിക്കൈ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : CPM, RSS, Attack, Payyanur, Kanhangad, Programme, Kasaragod, Inauguration, Protest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia