സ്‌കൂള്‍ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് 5.60 ലക്ഷം രൂപ കൊള്ളയടിച്ചു
Jun 5, 2017, 13:31 IST
കുമ്പള: (www.kasargodvartha.com 05.06.2017) സ്‌കൂള്‍ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് 5,60,000 രൂപ കവര്‍ച്ച ചെയ്തു. കുമ്പള കൊടിയമ്മ കോഹിനൂര്‍ പബ്ലിക് സ്‌കൂളിന്റെ ഓഫീസ് മുറിയില്‍ മേശവലിപ്പിനകത്ത് സൂക്ഷിച്ച പണമാണ് കൊള്ളയടിക്കപ്പെട്ടത്. തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ തുറക്കാന്‍ എത്തിയപ്പോഴാണ് ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്തതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മേശ വലിപ്പിലുണ്ടായിരുന്ന പണം അപഹരിക്കപ്പെട്ടതായി കണ്ടെത്തി.
കാലവര്‍ഷം തുടങ്ങിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ചകള്‍ വ്യാപകമാവുകയാണ്. കഴിഞ്ഞ ദിവസം കുമ്പളയിലും ആദൂരിലും വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നിരുന്നു. 27 പവന്‍ സ്വര്‍ണമാണ് രണ്ടിടങ്ങളിലുമായി നഷ്ടമായത്. ഈ സംഭവങ്ങളില്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വിവരമറിഞ്ഞ് കുമ്പള എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌കൂളിലെത്തി പരിശോധന നടത്തിവരികയാണ്. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തുന്നുണ്ട്. സ്‌കൂളിന്റെ വികസന കാര്യങ്ങള്‍ക്കായി സ്വരൂപിച്ചതുള്‍പെടെയുള്ള തുകകളാണ് മോഷണം പോയിരിക്കുന്നത്. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു.
കാലവര്‍ഷം തുടങ്ങിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ചകള്‍ വ്യാപകമാവുകയാണ്. കഴിഞ്ഞ ദിവസം കുമ്പളയിലും ആദൂരിലും വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നിരുന്നു. 27 പവന്‍ സ്വര്‍ണമാണ് രണ്ടിടങ്ങളിലുമായി നഷ്ടമായത്. ഈ സംഭവങ്ങളില്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Keywords: Kasaragod, Kerala, Kumbala, Robbery, school, Office, complaint, case, Police, Investigation, Rs.5 Lakh stolen from school