കെ എസ് ആര്‍ ടി സി ബസ് യാത്രയ്ക്കിടെ യുവതിയുടെ മൂന്നര ലക്ഷം രൂപ കവര്‍ന്നു; ബസുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് പോലീസ്
Jul 7, 2017, 12:25 IST
കാസര്‍കോട്: (www.kasargodvartha.com 07.07.2017) ബസുകള്‍ കേന്ദ്രീകരിച്ച് പിടിച്ചുപറി സംഘം വിലസുന്നു. ബസുകളിലെ തിരക്ക് മുതലെടുത്ത് യാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇതിന് തടയിടാന്‍ ബസുകളില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച നിര്‍ദേശം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും എത്തിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം കുമ്പളയില്‍ നിന്ന് കാസര്‍കോട്ടേക്ക് കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന 37കാരിയായ യുവതിയുടെ മൂന്നര ലക്ഷം രൂപയടങ്ങുന്ന ഹാന്‍ഡ് ബാഗ് കവര്‍ച്ച ചെയ്യപ്പെട്ടു. തിരക്കിനിടയില്‍ ആരോ യുവതിയുടെ ഹാന്‍ഡ് ബാഗ് തട്ടിയെടുക്കുകയായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തിയിട്ടെങ്കിലും മോഷ്ടാവ് അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.
യുവതി കാസര്‍കോട്ട് ഇറങ്ങിയ ശേഷം ടൗണ്‍ സ്റ്റേഷനിലെത്തുകയും പരാതി നല്‍കുകയും ചെയ്തു. അതേ സമയം സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബസുകളില്‍ യാത്രക്കാരുടെ സ്വര്‍ണമാലകളും പണവും കവര്‍ന്നെടുക്കുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണ്. ഇതിന് പുറമെ വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലും വരെ മോഷ്ടാക്കള്‍ താവളമുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറെ കാണാന്‍ കാത്ത് നില്‍ക്കുകയായിരുന്ന യുവതിയുടെയും കുഞ്ഞിന്റെയും സ്വര്‍ണമാലകള്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, KSRTC-bus, Police, Police-station, Complaint, Investigation, Stolen, Passengers, Hospital, Arrest, Hand bag, Rs.3.5 Lac robbed from bus.