ബദിയഡുക്കയില്‍ എ ടി എമ്മില്‍ നിന്നും 87,000 രൂപ കാണാതായതായി പരാതി
Jul 10, 2015, 14:24 IST
ബദിയഡുക്ക: (www.kasargodvartha.com 10/07/2015) ബദിയഡുക്കയില്‍ എ ടി എമ്മില്‍ നിന്നും 87,000 രൂപ കാണാതായതായി മാനേജറുടെ പരാതി. ബദിയഡുക്ക ശാസ്ത്രി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കാനറാ ബാങ്കിന്റെ ശാഖയിലെ എ ടി എമ്മില്‍ നിന്നുമാണ് 87,000 രൂപ കാണാതായത്. ഇക്കഴിഞ്ഞ മെയ് 15 നാണ് പണം കാണാതായത്.
എന്നാല്‍ അടുത്തിടെയാണ് പണം കാണാതായത് ശ്രദ്ധയില്‍പെട്ടതെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മെയ് 15 ന് രാവിലെ 6.30 നും 6.40 നുമിടയില്‍ ഇടയിലുള്ള സമയത്താണ് കാണാതായതെന്ന് വ്യക്തമായത്. ആരാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മാനേജര്‍ മുരളി കൃഷ്ണ നല്‍കിയ പരാതിയില്‍ പറയുന്നു.
എ ടി എമ്മിനു സമീപത്തെ ജ്വല്ലറിക്കു സ്വന്തം സെക്യൂരിറ്റി ജീവനക്കാരനുണ്ടെങ്കിലും ഇയാള്‍ 6.15 ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയാണ് ചെയ്യുന്നത്. ഇക്കാര്യം വ്യക്തമായി അറിയാവുന്ന ഒരാളായിരിക്കാം പണം കൈക്കലാക്കിയതിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
Keywords: Kasaragod, Kerala, Badiyadukka, complaint, ATM, Bank, Manager, Rs 87,000 missing from A T M.
Advertisement: