city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിലക്കുറവിന്റെ മഹാമേളയുമായി ഓണം ഫെയര്‍; കുടിവെള്ളത്തിന് 11 രൂപ മാത്രം, ഗൃഹോപകരണങ്ങള്‍ക്ക് നാല്‍പത് ശതമാനം വരെ വിലക്കുറവ്; മില്‍മ, കുടുംബശ്രീ സ്റ്റാളുകളും ശബരി ബ്രാന്‍ഡുകളും ഫെയറിന്റെ ഭാഗമായുണ്ടാവും

കാസര്‍കോട്:(www.kasargodvartha.com 01/09/2019) വിലക്കുറവിന്റെ മഹാമേളയുമായി സംസ്ഥാന സര്‍ക്കാരിന്റെ ഓണം ഫെയര്‍ കാസര്‍കോട്ട് ആരംഭിച്ചു. സപ്ലൈകോ കാസര്‍കോട് ഡിപ്പോയുടെ കീഴില്‍ മാവേലി സ്‌റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ സ്‌പെഷ്യല്‍ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. പുത്തിഗെ, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, കുംബഡാജെ എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ സെപ്തംബര്‍ ആറ് മുതല്‍ 10 വരെയാണ് സ്‌പെഷ്യല്‍ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുക.

വിലക്കുറവിന്റെ മഹാമേളയുമായി ഓണം ഫെയര്‍; കുടിവെള്ളത്തിന് 11 രൂപ മാത്രം, ഗൃഹോപകരണങ്ങള്‍ക്ക് നാല്‍പത് ശതമാനം വരെ വിലക്കുറവ്; മില്‍മ, കുടുംബശ്രീ സ്റ്റാളുകളും ശബരി ബ്രാന്‍ഡുകളും ഫെയറിന്റെ ഭാഗമായുണ്ടാവും

ഓണം ഫെയര്‍ സംഘടിപ്പിക്കുന്ന സ്ഥലങ്ങള്‍: സീതാംഗോളി അപ്‌സര കോംപ്ലക്‌സ് (പുത്തിഗെ), ബദര്‍നഗര്‍ ജാഗ്രതാ സമിതി ഹാള്‍ (മൊഗ്രാല്‍ പുത്തൂര്‍), മധൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം, മാര്‍പ്പനടുക്കം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് (കുംബഡാജെ).

അടിസ്ഥാന ആവശ്യമായ കുടിവെള്ളത്തിന് 11 രൂപ മാത്രമാണ് വിലയീടാക്കുക. പൊതു വിപണിയില്‍ ഇതിന് 20 രൂപയെങ്കിലും വിലയുണ്ട്. ഗൃഹോപകരണങ്ങള്‍ക്ക് നാല്‍പത് ശതമാനം വരെ വിലക്കുറവുണ്ടാകും. സപ്ലൈകോയുടെ ശബരി ബ്രാന്‍ഡിലുള്ള ഉത്പന്നങ്ങളും ലഭ്യമാണ്. കൂടാതെ മില്‍മ, കുടുംബശ്രീ സ്റ്റാളുകളും ഫെയറിന്റെ ഭാഗമായുണ്ടാവും. പച്ചക്കറികളും വില്‍പ്പനയ്‌ക്കെത്തിക്കും.

ഓണം ഫെയറിലെ ആദ്യവില്‍പ്പന നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ്മൂദ് നിര്‍വ്വഹിച്ചു. സപ്ലൈകോ കാസര്‍കോട് ഡിപ്പോ മാനേജര്‍ കെ ശംസുദ്ദീന്‍, മഞ്ചേശ്വരം ഡിപ്പോ മാനേജര്‍ ജനാര്‍ദനന്‍, വാര്‍ഡ് കൗണ്‍സിലര്‍ റാഷിദ് പൂരണം, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ എ മുഹമ്മദ് ഹനീഫ്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ എന്‍ കടവത്ത്, ദാമോദരന്‍ ബെള്ളിഗെ, മുനീര്‍ കണ്ടാളം, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, എബ്രഹാം തോണക്കര, കരിവെള്ളൂര്‍ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, സപ്ലൈകോ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, നാട്ടുകാര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Natives, Staff, Rs. 11 only for Drinking water in Onam Fair  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia