ശക്തമായ കാറ്റിൽ സ്‌കൂളിന്റെ മേൽക്കൂര പറന്നു പോയി
Oct 1, 2021, 11:06 IST
കുണ്ടംകുഴി: (www.kasargodvartha.com 01.10.2021) ശക്തമായ കാറ്റിൽ സ്‌കൂളിന്റെ മേൽക്കൂര പറന്നു പോയി. കുണ്ടംകുഴി ഗവ. ഹയര്‍ സെകൻഡറി സ്കൂള്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരയാണ് കാറ്റില്‍ തകര്‍ന്നത്. ഓട് മേഞ്ഞ മൂന്ന് കെട്ടിടങ്ങളുടെ മേല്‍ക്കൂരയാണ് ശക്തമായ കാറ്റില്‍ പെട്ടത്.
ഒരു കെട്ടിടത്തിന്‍റെ മേല്‍ക്കൂരപൂര്‍ണമായും, രണ്ട് കെട്ടിടങ്ങളുടെ മേല്‍ക്കൂര ഭാഗികമായും തകർന്നു.
വിവരമറിഞ്ഞ് അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ സ്കൂൾ സന്ദര്‍ശിച്ചു.
Keywords: Kundamkuzhi, Kasaragod, School, Government, MLA, Roof of school collapsed due to strong winds.
< !- START disable copy paste -->