മലയോരത്തിന് തലവേദനയായ മലഞ്ചരക്ക് മോഷണ പരമ്പരയുടെ ചുരുളഴിയുന്നു; നൂറോളം കേസുകളില്‍ പ്രതിയായ കുരുമുളക് തങ്കച്ചന്‍ അറസ്റ്റില്‍; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
Dec 9, 2019, 14:37 IST
ചിറ്റാരിക്കാല്‍: (kasargodvartha.com 09.12.2019) മലയോരത്തിന് തലവേദനയായ മലഞ്ചരക്ക് മോഷണ പരമ്പരയുടെ ചുരുളഴിയുന്നു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് കടകളില്‍ നിന്നായി ലക്ഷങ്ങളുടെ മലഞ്ചരക്ക് കവര്‍ച്ച ചെയ്ത കേസിലെ പ്രധാന പ്രതി കണ്ണൂര്‍ പാത്തപ്പാറ തെക്കേമുറിയില്‍ തങ്കച്ചനെന്ന കുരുമുളക് തങ്കച്ചന്‍ (47) പാലക്കാട് തൃത്താലയില്‍ പിടിയിലായി. നര്‍ക്കിലക്കാട്ടെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ ട്രേഡേഴ്സ് കടയുടെ പൂട്ടു പൊളിച്ച് രണ്ട് വലിയ ചാക്കുകളിലും മൂന്നു ചെറിയ
ചാക്കുകളിലുമായി സൂക്ഷിച്ച അഞ്ചു ക്വിന്റല്‍ കുരുമുളകില്‍ നിന്നും മൂന്നു ക്വിന്റല്‍ കുരുമുളക് കവര്‍ച്ച ചെയ്തത് ഇയാളാണെന്ന് പോലീസിനോട് പ്രതി സമ്മതിച്ചു.
നര്‍ക്കിലക്കാട്ടെ നിഷാദിന്റെ മലഞ്ചരക്ക് കടയിലെ കവര്‍ച്ച ശ്രമത്തിനിടെ സിസിടിവി ക്യാമറയില്‍ കുടുങ്ങിയ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ദൃശ്യങ്ങളില്‍ നിന്നും പ്രതി തങ്കച്ചനെന്ന കുരുമുളക് തങ്കച്ചനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെയാണ് പാലക്കാട് തൃത്താല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അമൃത മൊബൈല്‍സ് കുത്തിതുറന്നു 12,000 രൂപ മോഷ്ടിച്ചെന്ന കേസില്‍ കുരുമുളക് തങ്കച്ചന്‍ ഉള്‍പ്പെടെ നാലു പേര്‍ പിടിയിലാവുന്നത്.
ഭാര്യയും കുടുംബവും ഉപേക്ഷിച്ചതിനാല്‍ ഒരിടത്തും സ്ഥിരമായി താമസിക്കുന്ന സ്വഭാവമല്ല തങ്കച്ചന്റേത്. അതിനാല്‍ തന്നെ ഇയാള്‍ക്കെതിരെ വിവിധ ജില്ലകളിലായി നൂറോളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ചിറ്റാരിക്കാല്‍ പോലീസ് തൃത്താലയിലെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി ഹൊസ്ദുര്‍ഗ് കോടതിയില്‍ അപേക്ഷ നല്‍കുമെന്നും ഇതിന് ശേഷം കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നും ചിറ്റാരിക്കാല്‍ എസ്‌ഐ കെപി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ചാക്കുകളിലുമായി സൂക്ഷിച്ച അഞ്ചു ക്വിന്റല്‍ കുരുമുളകില്‍ നിന്നും മൂന്നു ക്വിന്റല്‍ കുരുമുളക് കവര്‍ച്ച ചെയ്തത് ഇയാളാണെന്ന് പോലീസിനോട് പ്രതി സമ്മതിച്ചു.
നര്‍ക്കിലക്കാട്ടെ നിഷാദിന്റെ മലഞ്ചരക്ക് കടയിലെ കവര്‍ച്ച ശ്രമത്തിനിടെ സിസിടിവി ക്യാമറയില്‍ കുടുങ്ങിയ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ദൃശ്യങ്ങളില്‍ നിന്നും പ്രതി തങ്കച്ചനെന്ന കുരുമുളക് തങ്കച്ചനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെയാണ് പാലക്കാട് തൃത്താല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അമൃത മൊബൈല്‍സ് കുത്തിതുറന്നു 12,000 രൂപ മോഷ്ടിച്ചെന്ന കേസില്‍ കുരുമുളക് തങ്കച്ചന്‍ ഉള്‍പ്പെടെ നാലു പേര്‍ പിടിയിലാവുന്നത്.
ഭാര്യയും കുടുംബവും ഉപേക്ഷിച്ചതിനാല്‍ ഒരിടത്തും സ്ഥിരമായി താമസിക്കുന്ന സ്വഭാവമല്ല തങ്കച്ചന്റേത്. അതിനാല്‍ തന്നെ ഇയാള്‍ക്കെതിരെ വിവിധ ജില്ലകളിലായി നൂറോളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ചിറ്റാരിക്കാല്‍ പോലീസ് തൃത്താലയിലെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി ഹൊസ്ദുര്‍ഗ് കോടതിയില്‍ അപേക്ഷ നല്‍കുമെന്നും ഇതിന് ശേഷം കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നും ചിറ്റാരിക്കാല്‍ എസ്‌ഐ കെപി വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: news, Kerala, kasaragod, Shop, Robbery, Police, case, Theft, Palakkad, Accuse, case, Kanhangad, Roberry in High range shopes; Kurumulak Thankachan Arrested in Palakkad