മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും 3,500 ഡോളറും കവര്‍ന്നു; വീട്ടില്‍ വെച്ചിരുന്ന സിസിടിവിയും കള്ളന്‍ കട്ടോണ്ടുപോയി
Dec 23, 2017, 11:13 IST
ഉദുമ: (www.kasargodvartha.com 23.12.2017) മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന 25 പവന്‍ സ്വര്‍ണവും 3,500 ഡോളറും കവര്‍ച്ച ചെയ്തു. ഉദുമ മുതിയക്കാലിലെ മര്‍ച്ചന്റ് നാവി ഉദ്യോഗസ്ഥനായ സുനിലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ വീടുപൂട്ടി കുടുംബസമേതം മംഗളൂരുവിലേക്ക് പോയതായിരുന്നു. ശനിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിയുന്നത്.
വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും ഡോളറും കവര്‍ച്ച ചെയ്യുകയായിരുന്നു. വീട്ടില്‍ സിസിടിവി ക്യാമറ ഉണ്ടായിരുന്നുവെങ്കിലും ഇതു മനസിലാക്കിയ മോഷ്ടാക്കള്‍ സിസിടിവി ക്യാമറയുടെ ഹാര്‍ഡ് വെയര്‍ ഇളക്കിയെടുത്തുകൊണ്ടുപോയി. വിവരമറിഞ്ഞ് ബേക്കല്‍ സി ഐ വിശ്വംഭരന്‍, എസ് ഐ വി.പി വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് നായയും വിരലടയാള വിദഗദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
കാസര്‍കോട് ജില്ലയില്‍ വന്‍ മോഷണസംഘം തമ്പടിച്ചതായി സൂചനയുണ്ട്. ചീമേനിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ച്ച ചെയ്തിരുന്നു. ഇതുകൂടാതെ മഞ്ചേശ്വരം ഭാഗങ്ങളിലും മറ്റും വീടുകളിലും സ്ഥാപനങ്ങളിലും കവര്‍ച്ച നടന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, gold, Robbery, Bekal, House, Robbery in Merchant Navy officer's house; 25 sovereign gold robbed