വീട്ടുകാര്‍ അയല്‍പക്കത്തെ കല്യാണത്തിനു പോയ സമയം വീട്ടില്‍ കവര്‍ച്ച; സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയി
Feb 4, 2019, 12:46 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 04.02.2019) വീട്ടുകാര്‍ അയല്‍പക്കത്തുള്ള കല്യാണത്തിനു പോയ സമയം വീട്ടില്‍ കവര്‍ച്ച. സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയി. പടന്ന എം ആര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ കെ സി മുഹമ്മദ് കുഞ്ഞി ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. 23 പവനില്‍ അധികം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും 25,000 രൂപയുമാണ് മോഷണം പോയത്.
വീടിന്റെ മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്ത നിലയിലാണ്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്. വീട്ടുകാര്‍ തൊട്ടടുത്ത വീട്ടില്‍ കല്യാണത്തിനു പോയതായിരുന്നു. ഈ സമയത്താണ് കവര്‍ച്ച നടന്നത്.
Keywords: Robbery in house at Trikaripur, Trikaripur, Kasaragod, News, Robbery, Gold, Robbery-case, Police, Enquiry.

വീട്ടുകാരുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ച ശേഷം സ്ഥലത്തെ കുറിച്ചു നന്നായി ബോധ്യമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെ കണ്ടെത്താന്‍ ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം കവര്‍ച്ച നടന്ന വീടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ വ്യാജ നമ്പര്‍ പതിച്ച ബൈക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുകേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )