ഗള്‍ഫുകാരന്റെ വീട്ടില്‍ മോഷണം; 3 പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്നു
May 2, 2018, 19:24 IST
അഡൂര്‍: (www.kasargodvartha.com 02.05.2018) ഗള്‍ഫുകാരന്റെ വീട്ടില്‍ മോഷണം. മൂന്ന് പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്നു. അഡൂര്‍ തലപ്പച്ചേരിയിലെ അബ്ദുല്‍ ഗഫൂറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഗഫൂറിന്റെ ഭാര്യ ആഇശയും കുടുംബവും വീടുപൂട്ടി ആദൂരിലെ സഹോദരന്റെ വീട്ടില്‍ പോയതായിരുന്നു. ഈ സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നത്. ശനിയാഴ്ച ഉച്ചയ്ക്കാണ് കുടുംബം പോയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. വീടിന്റെ പിറക് വശത്തെ വാതില്‍ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ മുറിയില്‍ അലമാരയില്‍ സൂക്ഷിച്ച 25,000 രൂപയും മൂന്ന് പവന്‍ സ്വര്‍ണാഭരണവുമാണ് കവര്‍ന്നത്. വിവരമറിഞ്ഞ് ആദൂര്‍ പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി വീട് പരിശോധിച്ചു.
ആഇശയുടെ സഹോദരന്‍ അബ്ദുല്‍ ഖാദറും നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Adoor, Robbery, Gold, Cash, House, Robbery in house at Adoor.