രണ്ടുകടകളില്‍ കവര്‍ച്ച; പണവും സി സി ടി വി ക്യാമറയും നഷ്ടപ്പെട്ടു
Aug 22, 2017, 12:11 IST
നീലേശ്വരം: (www.kasargodvartha.com 22/08/2017) മൂന്നദിവസമായി പെയ്ത കനത്ത മഴയുടെ മറവില്‍ നീലേശ്വരത്തെ രണ്ടുകടകളില്‍ മോഷണം നടന്നു. നീലേശ്വരം രാജാ റോഡിലെ കടകളിലാണ് മോഷണം നടന്നത്. തെരു ജംക്ഷനു സമീപം എം. പ്രതീഷിന്റെ ഉടമസ്ഥതയിലുള്ള പൗര്‍ണമി ലേഡീസ് ഗാര്‍മെന്റ്സ്, ആര്യക്കര ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ടിവിആര്‍ പച്ചക്കറിക്കട എന്നിവിടങ്ങളിലാണ് മഴയുടെ മറവില്‍ കവര്‍ച്ച നടന്നത്.
പൗര്‍ണമി ലേഡീസ് ഗാര്‍മെന്റ്സിന്റെ ഷട്ടറും ഷോ ഗ്ലാസും തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പില്‍ നിന്നും ആറായിരം രൂപ കവര്‍ന്നു. അരലക്ഷത്തിലേറെ വില വരുന്ന ഗ്ലാസാണ് തകര്‍ക്കപ്പെട്ടത്. ടിവിആര്‍ പച്ചക്കറിക്കടയില്‍ നിന്ന് സിസിടിവി ക്യാമറ, മോണിറ്റര്‍, രണ്ടു വാഹനങ്ങളുടെ ആര്‍സി ബുക്ക്, ബാങ്ക് ചെക്ക് ബുക്ക് എന്നിവയും മോഷ്ടിച്ചു. ടി. അബ്ദുര്‍ റസാഖിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.
നീലേശ്വരത്ത് കടകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പോലീസ് പട്രോളിങ്ങിനു പുറമെ റസിഡന്റ്സ് അസോസിയേഷന്റെ രാത്രികാല പട്രോളിങ്ങും ഇവിടെ നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെയെല്ലാം നിഷ്പ്രഭമാക്കിയാണ് കവര്‍ച്ച നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Neeleswaram,Kasaragod, Kerala, Robbery, Rain, CCTV, Moniter, RC book, Robbery in 2 shops