മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട് കവര്‍ച്ച; പ്രതികളെ പിടികൂടാന്‍ പോലീസ് വലവിരിച്ചു, കിട്ടിയത് 18 ഓളം വിരലടയാളങ്ങള്‍
Dec 24, 2017, 19:30 IST
ഉദുമ: (www.kasargodvartha.com 24.12.2017) പാവക്കുന്നിനടുത്ത മുതിയക്കാലിലെ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഘത്തെ പിടികൂടാന്‍ പോലീസ് വലവിരിച്ചു. രണ്ട് കവര്‍ച്ചകള്‍ക്കുപിന്നിലും ഒരേ സംഘമാണെന്നാണ് സംശയം. മര്‍ച്ചന്റ് നേവിയിലെ മറൈന്‍ എഞ്ചിനീയര്‍ കെ. സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് 25 പവനും 3500 ഡോളറും (2.24 ലക്ഷം രൂപ), പതിനായിരം രൂപയുമാണ് കവര്‍ന്നത്.
സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് രണ്ട് പഴയ മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. വീട് പരിശോധിച്ച വിരലടയാള വിദഗ്ദ്ധര്‍ക്ക് പതിനെട്ടോളം വിരലടയാളങ്ങളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ അന്വേഷണം. മുതിയക്കാല്‍ ഗവ. എല്‍.പി സ്‌കൂള്‍ ജംഗ്ഷനിലെ പി. പ്രഭാകരന്റെ വീട്ടില്‍ നിന്ന് 5,000 രൂപയാണ് കവര്‍ന്നത്. പൂട്ടിക്കിടന്ന വീട്ടിലായിരുന്നു കവര്‍ച്ച. ഇവിടെ നിന്ന് രണ്ട് വിരലടയാളങ്ങള്‍ ലഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, House, Police, Investigation, Robbery; Got 18 finger prints
Keywords: Kasaragod, Kerala, news, Robbery, House, Police, Investigation, Robbery; Got 18 finger prints