ട്രെയിന്‍ യാത്രക്കിടെ യുവതിയുടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
Oct 2, 2017, 20:03 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2017) ട്രെയിന്‍ യാത്രക്കിടെ യുവതിയുടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചക്കരക്കല്ല് മേലെ മൗവ്വഞ്ചേരി കൊളത്തുവയല്‍ സഹകരണ ബേങ്കിന് സമീപം താമസിക്കുന്ന ശ്രീജേഷി (35)നെയാണ് കാസര്‍കോട് റെയില്‍വെ പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ്സില്‍ സ്ലീപ്പര്‍കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന കോട്ടയം കല്ലറ പെരുതുരുത്തി കോളാടപ്പറമ്പില്‍ വീട്ടില്‍ മീനു ഭാസ്‌ക്കരന്റെ ബാഗാണ് ശ്രീജേഷ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ട്രെയിന്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ വിട്ട ഉടനെയാണ് യുവതിയുടെ ബാഗ് അപഹരിക്കാനുള്ള ശ്രമം നടന്നത്. യുവതിയും സഹയാത്രികരും ബഹളം വെച്ചപ്പോള്‍ മോഷ്ടാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ തടഞ്ഞുവെച്ചു.
വിവരമറിഞ്ഞെത്തിയ കാസര്‍കോട് റെയില്‍വെ പോലീസ് മംഗളൂരുവിലെത്തിയാണ് ശ്രീജേഷിനെ പിടികൂടിയത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Youth, Train, Robbery attempt; youth arrested