ഗൃഹനാഥനെ തലക്കടിച്ചുവീഴ്ത്തി രക്ഷപ്പെട്ട മോഷ്ടാവ് പോലീസ് പിടിയില്‍
Jul 13, 2017, 16:31 IST
കുമ്പള: (www.kasargodvartha.com 13/07/2017) ഗൃഹനാഥനെ അടിച്ചുവീഴ്ത്തി രക്ഷപ്പെട്ട മോഷ്ടാവ് പോലീസ് പിടിയിലായി. അംഗടിമുഗര്‍ എ കെ ജി നഗറിലെ അഹ് മദലി(54)യുടെ വീട്ടില്‍ കവര്‍ച്ചക്കെത്തിയ കാക്ക ഹനീഫയെയാണ് കട്ടത്തടുക്കയില്‍ വെച്ച് കുമ്പള പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ അംഗടിമുഗറിലാണ് സംഭവം.
വീടിന്റെ അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. ഇതിനിടയില്‍ വെള്ളം കുടിക്കാനായി അടുക്കളയിലെത്തിയ കുട്ടികള്‍ പതിയിരുന്ന കള്ളനെ കണ്ട് നിലവിളിച്ചു. ഇതുകേട്ട് ഓടിയെത്തിയ അഹ് മദിനെ വടികൊണ്ട് തലക്കടിച്ചു വീഴ്ത്തി പ്രതി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ കുമ്പള പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തി ഒരുമണിക്കൂറിനകം മോഷ്ടാവിനെ പിടികൂടുകയായിരുന്നു. പരക്കേറ്റ അഹ് മദ് അലിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kumbala, Robbery-Attempt, Accuse, Arrest, Kasaragod, Police, Investigation, Ahmed Ali.