വീട് കുത്തിത്തുറന്ന് കവര്‍ച്ച; പ്രതിയായ അന്യസംസ്ഥാന തൊഴിലാളി മോഷ്ടിച്ച മൊബൈല്‍ വില്‍ക്കാന്‍ കടയിലെത്തിയപ്പോൾ പിടിയിലായി
Jan 21, 2019, 21:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.01.2019) വീട് കുത്തിത്തുറന്ന് സ്വര്‍ണവും മൊബൈലും കവര്‍ന്ന് അന്യസംസ്ഥാന തൊഴിലാളിയായ മോഷ്ടാവിനെ പോലീസ് മണിക്കൂറിനുള്ളില്‍ പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശി സുനില്‍സുട്ടു (36)വിനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് നയാബസാറില്‍ വെച്ച് പിടികൂടിയത്. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒടയംചാല്‍ കുന്നുവയലിലെ സാന്റോ മാത്യുവിന്റെ വീട് കുത്തിത്തുറന്നാണ് സുനില്‍സുട്ടു രണ്ടേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ട് മൊബൈലും മോഷണം നടത്തിയത്.
ഞായറാഴ്ച രാവിലെ സാന്റോ മാത്യുവും കുടുംബവും വീട് പൂട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് അടുക്കള വാതില്‍ കുത്തി തുറന്ന നിലയില്‍ കണ്ടത്. വീട്ടിനകത്തെ കിടപ്പുമുറി കുത്തിത്തുറന്ന് ഷെല്‍ഫില്‍ സൂക്ഷിച്ച വള, മാല, ചെയിന്‍ തുടങ്ങിയ സ്വര്‍ണാഭരണങ്ങളും മൊബൈലും കവര്‍ച്ച ചെയ്യുകയായിരുന്നു. കവര്‍ച്ച ചെയ്ത മൊബൈല്‍ കാഞ്ഞങ്ങാട് നയാബസാറിലെ മൊബൈല്‍ ഷോപ്പില്‍ വില്‍പ്പനക്കെത്തിയപ്പോള്‍ സംശയം തോന്നിയ കടയുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ ഹൊസ്ദുര്‍ഗ് പോലീസ് സുനില്‍സുട്ടുവിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ഒടയംചാലിലെ വീട് കുത്തിത്തുറന്ന് മോഷ്ടിച്ചതാണെന്ന് സമ്മതിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന സംഭവവുമായി ബന്ധപ്പെട്ട് സാന്റോ മാത്യുവിന്റെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തിരുന്നു. മൊത്തം അമ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് സാന്റോ മാത്യുവിന്റെ വീട്ടില്‍ സുനില്‍സുട്ടു ജോലി ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Robbery; accused arrested within hours, Kanhangad, Kasaragod, Robbery, Mobile Phone, Arrest, News.