പഞ്ചായത്തിന്റെ അനാസ്ഥ; റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി
Jun 10, 2017, 11:05 IST
മുളിയാര്‍: (www.kasargodvartha.com 10.06.2017) മുളിയാര്‍ പഞ്ചായത്തിന്റെ അനാസ്ഥ മൂലം പ്രാദേശിക റോഡുകള്‍ തകര്‍ന്ന് യാത്ര ദുരിതപൂര്‍ണ്ണമായി. പഞ്ചായത്ത് ടാര്‍ ഓര്‍ഡര്‍ ചെയ്യാന്‍ വൈകിയതാണ് ഈ ദുരാവസ്ഥക്ക് കാരണം. ഓര്‍ഡര്‍ ചെയ്ത ടാര്‍ കിട്ടിയത് എപ്രില്‍ അവസാനമാണ്.
കാലവര്‍ഷം ആരംഭിച്ചതോടെ പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുളിയാര്‍ പഞ്ചായത്ത് 91 ശതമാനം ഫണ്ട് വിനിയോഗിച്ചു എന്ന് അവകാശപ്പെടുമ്പോള്‍ ആ ഫണ്ടുകള്‍ എവിടെ ചെലവഴിച്ചു എന്ന് നാട്ടുകാര്‍ ചേദിക്കുന്നു. 112 പദ്ധതി റോഡുകള്‍ (ടാറിംഗും ,റീ ടാറിംഗും) ബാക്കി നില്‍ക്കുകയാണ്. ഏകദേശം ഒന്നര കോടി രൂപയുടെ പദ്ധതിയാണ് ബാക്കി വരുന്നത്.
പഞ്ചായത്തിന്റെ അനാസ്ഥമൂലം ഉള്‍പ്രദേശത്തെ സാധാരണ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. ഇതിന് മറുപടി പറയേണ്ടത് പഞ്ചായത്ത് അധികാരികളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Muliyar, Kerala, Panchayath, Road, Natives, Fund, Road damaged in Muliyar.