റോഡിന്റെ ശോചനീയാവസ്ഥ; കുഴിയിലെ ചെളി വെള്ളത്തില്‍ ചൂണ്ടയിട്ട് പ്രതിഷേധം
Jul 22, 2018, 20:24 IST
നീര്‍ച്ചാല്‍: (www.kasargodvartha.com 22.07.2018) റോഡിന്റെ ശോചനീയാവസ്ഥയില്‍ കുഴിയിലെ ചെളി വെള്ളത്തില്‍ ചൂണ്ടയിട്ട് പ്രതിഷേധം. കന്യപ്പാടി- മുണ്ട്യത്തടുക്ക റോഡിന്റെ ശോചനീയാവസ്ഥയില്‍ ഡി.വൈ.എഫ്.ഐ വള്ളം ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഈ റോഡിലൂടെ വാഹന ഗതാഗതം റോഡിന്റെ ശോചനീയാവസ്ഥ മൂലം അസാധ്യമായിരിക്കുകയാണ്.
ജില്ലാ പഞ്ചായത്ത് റോഡാണിത്. മെക്കാഡം ടാറിംഗിന് ടെഡര്‍ നടന്നതായി പറയുന്നുണ്ടെങ്കിലും അറ്റകുറ്റപണി പോലും ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. ഈ റൂട്ടില്‍ 10 ഓളം ബസുകള്‍ ദിനംപ്രതി 100 ലേറെ ട്രിപ്പുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കുഴിയില്‍ മഴവെള്ളം കെട്ടി നില്‍ക്കുന്നത് ബൈക്ക് യാത്രക്കാര്‍ക്കും ഭീഷണിയായിരിക്കുകയാണ്. കാല്‍നടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്ന സംഭവവും നിത്യകാഴ്ചയാണ്.
റോഡ് എത്രയും പെട്ടെന്ന് നന്നാക്കി ഗതാഗത യോഗ്യമാക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി നാസറുദ്ദീന്‍ മലങ്കര പ്രതിഷേധ പരാപാടി ഉദ്ഘാടനം ചെയ്തു. ബഷീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മജീദ് സ്വാഗതം പറഞ്ഞു. സി.എച്ച് ശങ്കരന്‍, സന്തോഷ് കുമാര്‍, ബി എം സുബൈര്‍, ബഷീര്‍, പ്രദീപ്, രാമണ്ണ, ഇബ്രാഹിം വിജയ ലക്ഷ്മി, രോഹിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Protest, Road-damage, Road damaged; DYFI protested < !- START disable copy paste -->