കെ എസ് ടി പി റോഡില്‍ കൂട്ട വാഹനാപകടം; നാലു പേര്‍ക്ക് പരിക്ക്
Aug 18, 2017, 22:35 IST
പള്ളിക്കര: (www.kasargodvartha.com 18.08.2017) കാസര്‍കോട് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ പള്ളിക്കരയില്‍ കൂട്ട വാഹനാപകടം. കാഞ്ഞങ്ങാട് നിന്നും ടയറ് കയറ്റി പോവുകയായിരുന്ന ടെമ്പോ കാഞ്ഞങ്ങാട് ഭാഗത്ത് പോവുകയായിരുന്ന ഓട്ടോയില്‍ ഇടിച്ചു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മീന്‍ ലോറിയില്‍ ഇടിച്ചു. പള്ളിക്കര പെട്രോള്‍ പമ്പിന് സമീപം വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.
ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും, യാത്രക്കാരായ പള്ളിക്കര അക്ഷയ കേന്ദ്രത്തിലെ രണ്ട് വനിതാ ജീവനക്കാര്‍ക്കും, മീന്‍ ലോറി ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം സംസ്ഥാന പാതയിലൂടെ മീന്‍ ലോറിയടക്കമുള്ള വലിയ വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ ഓടുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നു. പലപ്പോഴും ഇത്തരം വാഹനങ്ങള്‍ അപകടങ്ങള്‍ വരുത്തുന്നതായി ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പോലീസെത്തിയാണ് ഇവരെ റോഡില്‍ നിന്നും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Pallikara, Accident, Kasaragod, Road, Lorry, Auto-rickshaw, Injured, Hospital, Natives, KSTP Road.