റിയാസ് മൗലവി വധം: അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയെ വിസ്തരിച്ചു
Aug 26, 2019, 20:44 IST
കാസര്‍കോട്: (www.kasargodvartha.com 26.08.2019) പ്രമാദമായ റിയാസ് മൗലവി വധക്കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരനെയാണ് തിങ്കളാഴ്ച രാവിലെ വിസ്തരിച്ചത്. മുന്‍ ഡി വൈ എസ് പി പി സുകുമാരന്‍, സി ഐ മാരായ സിബി തോമസ്, സി എ അബ്ദുര്‍ റഹീം, എസ് ഐ അജിത്കുമാര്‍, ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ആല്‍ഫ മമ്മായി എന്നിവരുടെ വിസ്താരം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
2017 മാര്‍ച്ച് 20ന് രാത്രിയിലായിരുന്നു പഴയ ചുരിയിലെ മദ്രസാധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേളുഗുഡ്ഡെയിലെ അഖിലേഷ് എന്ന അഖില്‍ (25), അജേഷ് എന്ന അപ്പു (20), വിപിന്‍ (20) എന്നിവരാണ് കേസിലെ പ്രതികള്‍. കാസര്‍കോട് പോലീസ് ആദ്യം അന്വേഷിച്ച കേസില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന ഡോ എ ശ്രീനിവാസിന്റെ നേതൃത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ഒക്‌ടോബര്‍ എട്ടിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസില്‍ 100 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം അശോകനാണ് ഹാജരായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, DYSP, court, Riyas moulavi murder: court describes Investigation officer
< !- START disable copy paste -->