റിയാസ് മൗലവി വധം: അഡ്വ. അശോകനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചു
Jun 15, 2017, 17:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.06.2017) കാസര്‍കോട് ചൂരി ജുമാമസ്ജിദ് മുഅ്ദിന്‍ റിയാസ് മൗലവി വധക്കേസില്‍ കോഴിക്കോട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. എം അശോകനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
ദക്ഷിണ കാനറ, കുടക് സ്വദേശിയായ റിയാസ് മൗലവി ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് പഴയ ചൂരി ജുമാമസ്ജിദില്‍ അക്രമികളുടെ കൊലക്കത്തിക്കിരയായത്. കുട്‌ലു കേളുഗുഡ്ഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെ മാത്തയിലെ നിധിന്‍ (19), കേളുഗുഡ്ഡെ ഗംഗയിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവര്‍ ചേര്‍ന്നാണ് റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്.
മൗലവി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. റിയാസ് മൗലവിയുടെ വിധവ റുഖിയയും മൗലവി ജോലി നോക്കിയിരുന്ന പഴയ ചൂരി ജുമാമസ്ജിദ് കമ്മിറ്റിയും അഡ്വ. എം അശോകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.
മൗലവി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തലവനും കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പിയുമായ ഡോ. എ ശ്രീനിവാസുമായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായ അഡ്വ. എം അശോക് കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തി.
Related News:
മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Murder, Case, Court, Kasaragod, Investigation, Accuse, Riyas Maulavi Murder Case, Riyas Maulvai Murder case: Adv M Ashokan appointed as Public prosecutor.