റിയാസ് മൗലവി വധം: ഉത്തരമേഖല എ ഡി ജി പി ഓഫീസിലേക്ക് എസ് ഡി പി ഐ ബഹുജന മാര്‍ച്ച് 20ന്
May 8, 2017, 11:35 IST
കാസര്‍കോട്: (www.kasargodvartha.com 08/05/2017) പഴയ ചൂരിയിലെ മദ്രസ അധ്യാപകനും പള്ളി മുഅദ്ദിനുമായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (32) ക്രൂരമായി വെട്ടിക്കൊന്ന കേസിലെ ഗൂഢാലോചനക്കാരെയടക്കം മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ) മെയ് 20 ന് കോഴിക്കോട് ഉത്തരമേഖലാ എ ഡി ജി പി ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊലയ്ക്ക് പിന്നില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംഘപരിവാരത്തിന്റെ ഉന്നതനേതാക്കന്മാരടക്കമുള്ളവരുടെ പങ്കാളിത്തം പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ അന്വേഷണ സംഘം തുടക്കം മുതല്‍ സംഭവവുമായി ബന്ധപ്പെട്ട് അപസര്‍പ്പക കഥകള്‍ മെനഞ്ഞ് കുറ്റം മദ്യത്തിന് അടിമപ്പെട്ട മൂന്ന് യുവാക്കളിലൊതുക്കി സംഘപരിവാരത്തിന്റെ പങ്കാളിത്തം മറച്ചുവെക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. പോലീസും ചില തല്‍പര കേന്ദ്രങ്ങളും ചേര്‍ന്നു തയ്യാറാക്കിയ തിരകഥയ്ക്കനുസരിച്ചു മാത്രമുള്ള അന്വേഷണ പ്രഹസനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.
റിയാസ് മൗലവി വധക്കേസില്‍ ജില്ലയ്ക്ക് പുറത്ത് നടക്കുന്ന പ്രക്ഷോഭത്തിന്റെ തുടക്കമായാണ് ഉത്തരമേഖലാ എ ഡി ജി പി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. അനുകൂലമായ തീരുമാനവും നടപടിയും ഉണ്ടാകാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. എ ഡി ജി പി ഓഫീസ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി പി അബ്ദുല്‍ ഹമീദ് (കണ്‍വീനര്‍), എം കെ മനോജ്കുമാര്‍, എ കെ അബ്ദുല്‍ മജീദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, എന്‍ യു സലാം, എം എ സലീം, നജീബ് അത്തോളി എന്നിവര്‍ അടങ്ങിയ സംഘാടക സമിതിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഉത്തരവാദപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍കുട്ടി, കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസ്സലാം, ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, SDPI, March, Murder, Investigation, Press meet, Aadrasa, Teacher, Riyas Maulavi Murder Case.