റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തും
Jan 24, 2015, 17:28 IST
കാസര്‍കോട്: (www.kasargodvartha.com 24/01/2015) രാജ്യത്തിന്റെ 66-ാമത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കാനുളള ഒരുക്കങ്ങള്‍ ജില്ലാ ആസ്ഥാനത്ത് പൂര്‍ത്തിയായി. ഞായറാഴ്ച രാവിലെ എട്ടിന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തും.
തുടര്‍ന്നു നടക്കുന്ന പരേഡില്‍ മന്ത്രി അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യ സമരസേനാനികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, പൊതുജനങ്ങള്‍, റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ സംബന്ധിക്കും.
പരേഡില്‍ 30 പേര്‍ വീതമടങ്ങുന്ന 24 പ്ലാറ്റൂണുകള്‍ അണി നിരക്കും. ഇതിന്റെ മുന്നോടിയായുളള പരേഡിന്റെ റിഹേഴ്‌സല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കി. സായുധസേന, വനിതാപോലീസ്, ലോക്കല്‍ പോലീസ്, എക്‌സൈസ്, ജില്ലയിലെ വിവിധ സ്‌കൂളുകളിലെ സ്റ്റുഡന്‍ഡ് പോലീസ് കാഡറ്റ്, എന്‍.സി.സി സീനിയര്‍ ഡിവിഷന്‍, എന്‍.സി.സി ജൂനിയര്‍ ഡിവിഷന്‍, ജൂനിയര്‍ റെഡ്‌ക്രോസ്, എന്‍സിസി നാവല്‍ വിങ്ങ്, സ്‌കൗട്ട് ആന്റ് ഗൈഡ് വിഭാഗങ്ങളും പരേഡില്‍ അണിനിരക്കും.
പെരിയ ജവഹര്‍ നവോദയ വിദ്യാലയ, ഉളിയത്തടുക്ക ജയ്മാതാ സ്‌കൂള്‍, പോലീസ് സേനാവിഭാഗം എന്നിവയുടെ ബാന്റ് വാദ്യങ്ങള്‍ പരേഡില്‍ താളവാദ്യം ഒരുക്കും. ചൈതന്യാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യോഗപ്രദര്‍ശനം, നവോദയ വിദ്യാലയ അവതരിപ്പിക്കുന്ന ചെണ്ടമേളം, പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മംഗലംകളി, ദേശഭക്തി ഗാനം തുടങ്ങിയ കലാപരിപാടികളും റിപ്പബ്ലിക് പരേഡിനോട് അനുബന്ധിച്ച് അവതരിപ്പിക്കപ്പെടും. റിപ്പബ്ലിക് ദിന ആഘോഷം വന്‍ വിജയമാക്കണമെന്ന ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അഭ്യര്‍ത്ഥിച്ചു.
Also Read:
ലോകം അവസാനിക്കുന്നതിനു മുമ്പെ ഇന്റര്‍നെറ്റ് യുഗം അവസാനിക്കും: ഗൂഗിള്‍ ചെയര്മാന്
Keywords: Kasaragod, Kerala, Republic day celebrations,
Advertisement: